ഇരുഹൃദയമൊന്നായ് ഒരു കവിത പാടാം കഴിഞ്ഞകഥ തെളിയുന്നൂ... സ്മരണയുടെ പൂഞ്ചെപ്പിൽ.. ആനന്ദ നന്ദനമാണോ ഹൃദയസദനം... മദകരമാണീ സ്വരമധുരം... (ഇരുഹൃദയമൊന്നായ്...)
നിന്റെ ചിരി കാണുമ്പോൾ വാസന്തമോർമ്മ വരും നിന്റെ മൊഴി കേൾക്കുമ്പോൾ തേനരുവി വാർന്നൊഴുകും... എൻ നെഞ്ചും നിൻ നെഞ്ചും കുളിർമഴയിൽ ചാഞ്ചാടും...(2) പുഴയിലൊഴുകിയൊരു കുളിരലയിളകി വരും... (ഇരുഹൃദയമൊന്നായ്.....)
നിന്റെ മിഴി കാണുമ്പോൾ നീരാഴി ഓർമ്മവരും നിൻ കുസൃതി കാണുമ്പോൾ ഇളം കാറ്റും ഓർമ്മ വരും ഒളി ചിന്നും തിരിനാളം പ്രണയത്തിൻ കഥ പാടും...(2) മദന കവിതയിനി മധുരിമ ചൊടി തഴുകും... (ഇരുഹൃദയമൊന്നായ്.....)