പൊന്നാര മുതലാളി... കണ്ണായ മുതലാളി.. തൊഴിൽ ചെയ്യും നമ്മുടെ തോളോടു തോൾ ചേർന്ന് തൊഴിലാളിയായ് വന്ന മുതലാളി... മുതലാളി... മുതലാളി... മുതലാളീ.. മുതലാളീ... മുതലാളീ...
മേലാളന്മാരായ മേധാവിമാരുടെ (2) താളം കേട്ടു തുള്ളാത്ത മുതലാളീ.. തങ്ക മുതലാളി... കങ്കാണിമാരുടെ കള്ളപ്പണികൾക്ക് (2) കണ്ഠത്തിൽ കോടാലി വെച്ച മുതലാളീ.. തങ്ക മുതലാളി.. (പൊന്നാര മുതലാളി...)
മർദ്ദിതനും മർദ്ദകനും തമ്മിലുള്ള മതിൽക്കെട്ട് (2) നിർദ്ദയമായ് തച്ചുടച്ച മുതലാളീ.. മുതലാളീ.. നാടിന്റെ തൂണുകൾ തൊഴിലാളിമാരെന്ന (2) ബോധവുമായ് വന്നു ചേർന്ന മുതലാളി മുതലാളീ... മുതലാളീ... മുതലാളീ... മുതലാളീ... മുതലാളീ...
ലാഭത്തിൻ വിഹിതത്തെ വേല ചെയ്യും നമ്മൾക്ക് (2) ലോഭമറ്റു വീതിയ്ക്കും മുതലാളീ.. കൊച്ചു മുതലാളീ.. വേലത്തഴമ്പുള്ള കൈ കൊണ്ടു നമ്മൾക്ക് (2) വേതനം നൽകുന്ന മുതലാളീ.. നല്ല മുതലാളി..