Premakaumudi

1971
Lyrics
Language: English

Premakoumudhi malar mazha chorinju
Bhoomiyum vaanavum unarnnu
Alliyaambalukal aayiram swapnangal
Melle manassil virinju
Aliyaam�...namukkaliyaam
Ee anuraaga sangeetha veechikalil (prema)

Innu raavil ee nilaavil ente hrudhaya dalangal thorum
Kaamini nin kadamizhi munakal
Prema kavithakal ezhuthi nirachoo
Niraye��.athu niraye
Ee navaraaga naadaka kadha maathram (prema)

Indhra jaala thaaram sneham innu kaattum karumanayaale(2)
Nammaletho maasmara nidhrayil
Namme thanne marannu nadappoo
Alayaam �. namukkalayaam
Ee anubhoothi than mooka vijanathayil (prema)
Language: Malayalam

പ്രേമകൌമുദി മലര്‍മഴ ചൊരിഞ്ഞു
ഭൂമിയും വാനവുമുണര്‍ന്നു
അല്ലിയാമ്പലുകള്‍ ആയിരം സ്വപ്നങ്ങള്‍
മെല്ലെമനസ്സില്‍ വിരിഞ്ഞൂ
അലിയാം നമുക്കലിയാം ഈ
അനുരാഗസംഗീത വീചികളില്‍
പ്രേമകൌമുദി.........

ഇന്നുരാവില്‍ ഈനിലാവില്‍ എന്റെ ഹൃദയദലങ്ങള്‍ തോറും
കാമിനിനിന്‍ കടമിഴിമുനകള്‍
പ്രേമകവിതകള്‍ എഴുതിനിറച്ചൂ
നിറയേ അതു നിറയേ ഈ
നവരാഗ നാടക കഥ മാത്രം
പ്രേമകൌമുദി.........

ഇന്ദ്രജാലക്കാരന്‍ സ്നേഹം ഇന്നു കാട്ടും കരുമനയാലേ
നമ്മളേതോ മാസ്മരനിദ്രയില്‍
നമ്മെത്തന്നെ മറന്നു നടപ്പൂ
അലയാം നമുക്കലയാം ഈ
അനുഭൂതിതന്‍ മൂകവിജനതയില്‍
പ്രേമകൌമുദി.........
Movie/Album name: Muthassi
Artists