Pinchu Kidaangale

2006
Lyrics
Language: Malayalam

പിഞ്ചുകിടാങ്ങളെ താരാട്ടിയുറക്കുമ്പോള്‍
നെഞ്ചിലെ വേദനയും കണ്ണീരായൊഴുകുന്നു
(പുഞ്ചുകിടാങ്ങളെ)
ജന്മങ്ങള്‍ കൊണ്ടോ ഫലമില്ലയെങ്കിലോ
എന്തിനു നല്‍കി ദാനഹസ്തം
(പുഞ്ചുകിടാങ്ങളെ)

കാലം വരുത്തിയ വേദനയാലിന്നു്
വാടിക്കുഴഞ്ഞെങ്ങോ വീണ നേരം
(കാലം)
കൈ പിടിച്ചൊന്നുയര്‍ത്താനാളില്ല
കാണികളാകുന്നു മര്‍ത്ത്യരെല്ലാം (2)

(പുഞ്ചുകിടാങ്ങളെ)

നീറും ജീവിതം മുങ്ങിയും പൊങ്ങിയും
എത്രനാളീഭാരം ഭൂമിയേല്‍ക്കും
(നീറും)
തീരാത്ത ദുഃഖങ്ങള്‍ തീര്‍ത്തീടുവാനായു്
തീര്‍ക്കുമീ ജന്മങ്ങള്‍ തീരുമ്മുമ്പേ (2)

(പുഞ്ചുകിടാങ്ങളെ)
Movie/Album name: Shyaamam
Artists