കനവിൽ കനവിൽ തിരയും നിന്നെ അയ്യോ രാമാ കനിവായ് നീ ഇനിയും വരുകില്ലേ... തനിയെ തനിയെ ഞാൻ തേടുന്നു അയ്യോ രാമാ നിൻ നിഴലായ് ചേരും നേരങ്ങൾ... കാണാതെ കാണുന്നതോ മിഴികളിൻ മായയോ... നോവേറും നെഞ്ചിലെ മുറിവിന്റെ തേങ്ങലോ മധുവായ് മണമായ് നിറയാൻ നീയില്ലതെന്നറിയും മലർപോൽ വിരഹാർദ്രമാമൊരു പാട്ടു മൂളുന്നു ഞാൻ.... കനവിൽ കനവിൽ തിരയും നിന്നെ അയ്യോ രാമാ കനിവായ് നീ ഇനിയും വരുകില്ലേ...
മുകിലേ..മുകിലേ..മറയുന്നുവോ... തണുപ്പോലുമീറൻ കൈയാൽ എന്നെ മെല്ലെ പുൽകാതെ.. (മുകിലേ....) മുളംതണ്ടിൻ ആത്മാവിൽ തുടിക്കുമെൻ ശ്വാസത്താൽ മടുക്കാതെ എന്നും പാടും രാഗം നീയല്ലേ... മധുവായ് മണമായ് നിറയാൻ നീയില്ലതെന്നറിയും മലർപോൽ വിരഹാർദ്രമാമൊരു പാട്ടു മൂളുന്നു ഞാൻ...
കനവിൽ കനവിൽ തിരയും നിന്നെ അയ്യോ രാമാ കനിവായ് നീ ഇനിയും വരുകില്ലേ... തനിയെ തനിയെ ഞാൻ തേടുന്നു അയ്യോ രാമാ നിൻ നിഴലായ് ചേരും നേരങ്ങൾ... കാണാതെ കാണുന്നതോ മിഴികളിൻ മായയോ... നോവേറും നെഞ്ചിലെ മുറിവിന്റെ തേങ്ങലോ മധുവായ് മണമായ് നിറയാൻ നീയില്ലതെന്നറിയും മലർപോൽ വിരഹാർദ്രമാമൊരു പാട്ടു മൂളുന്നു ഞാൻ....