Omanakkutta

1978
Lyrics
Language: English

Um...um...um...
Omanakkuttaa neeyurangu
Onanilaavil neeyurangu....
(omanakkuttaa.....)
Thalirmeni thazhukunna kulirthennalil
Thaaranagalellaamurangee ente
Thankame neeyum urangoo....
Raareero raaraaro umum raareeraro

Manassinte matiyil thalachaaychurangum
Maamakamohangal thottunarthum
(manassinte.....)
Madhurapratheekshakal nin roopamittu
Malarinte manimuthu nee
Kaalathin kaavyamaakum en karalinte kulirungu
Omanakkuttaa neeyurangu
Onanilaavil neeyurangu....

Irulmooti nilkkumen jeevithapaathayil
Oru manvilakkaay velichamekoo
(irulmooti....)
Arumakkitaave en aanadame
Aniyicha manathaaril nee
Abhilaasha manimuthakal
Athariyaathe neeyurangee
Language: Malayalam

ഉം...ഉം...ഉം...
ഓമനക്കുട്ടാ നീയുറങ്ങൂ
ഓണനിലാവിൽ നീയുറങ്ങൂ....
(ഓമനക്കുട്ടാ.....)
തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ
താരങ്ങളെല്ലാമുറങ്ങീ എന്റെ
തങ്കമേ നീയും ഉറങ്ങൂ....
രാരീരോ രാരാരോ ഉം ഉം രാരീരരോ

മനസ്സിന്റെ മടിയിൽ തലചായ്ച്ചുറങ്ങും
മാമകമോഹങ്ങൾ തൊട്ടുണർത്തും
(മനസ്സിന്റെ മടിയില്‍.....)
മധുരപ്രതീക്ഷകൾ നിൻ രൂപമിട്ടു
മലരിന്റെ മണിമുത്തു നീ
കാലത്തിൻ കാവ്യമാകും എൻ കരളിന്റെ കുളിരുറങ്ങൂ
ഓമനക്കുട്ടാ നീയുറങ്ങൂ
ഓണനിലാവിൽ നീയുറങ്ങൂ....

ഇരുൾമൂടി നിൽക്കുമെൻ ജീവിതപാതയിൽ
ഒരു മൺവിളക്കായ്‌ വെളിച്ചമേകൂ
(ഇരുൾമൂടി....)
അരുമക്കിടാവേ എൻ ആനന്ദമേ
അണിയിച്ച മനതാരിൽ നീ
അഭിലാഷ മണിമുത്തകൾ
അതറിയാതെ നീയുറങ്ങീ
(ഓമനക്കുട്ടാ.....)
Movie/Album name: Mattoru Karnan
Artists