Aa...aa...aa...aa.. Kannithil kanavaay kanavaay Nenchithil ninavaay ninavaay Ormmakalil nin chiri maathram Ennarikil nin nizhal maathram Kankalil kanavaay kanavaay Ormmakalil viriyum vidhuvaay Ninte thanu mele lathayaay Innu njaan padarunnen priyane Ishk he ye ishk he ye Ishk he ye ishk he ye (2)
Manassukalentho paadunne Athu chumbanamennil ekunne Aa chumbanangalo nin premamaay Mazhavillu pol oli ekiyo Oru mounam polum vaachaalam Haa ini neeyo ennude priya raagam Athilaliyum en maanasam Athilolamaay paadume Kadamizhikal thedunnithaa Anunimishamen devane Mama thanuvil manju pozhiyave Manassil vara manjalaadave Thazhukumathu raathrimohamaay Kanaviloru kaattu polave hey Ishk he ye ishk he ye Ishk he ye ishk he ye
Nin pranayam manjaay pozhiyunne hey Athu malaraay nenchil pozhiyunne Naru shishira nilaavo varikayaay Ee mazhamukilo ini pokayaay Maaril chernnu mayangaanaay Nooraashakalullil nirayunnu Viralmunakal nin meniyil Pala kavithayaay maarave Pulakamazha poo moodave Madhurasukhamaay poru nee Irumanavum onnu chernnu naam Ividamoru swarggamaakkidum Akalukilla nammalomale Maranam vare ente jeevane Ishk he ye ishk he ye
Language: Malayalam
ആ...ആ...ആ... കണ്ണിതിൽ കനവായ് കനവായ് നെഞ്ചിതിൽ നിനവായ് നിനവായ് ഓർമ്മകളിൽ നിൻ ചിരി മാത്രം എന്നരികിൽ നിൻ നിഴൽ മാത്രം കൺകളിൽ കനവായ് കനവായ് ഓർമ്മകളിൽ വിരിയും വിധുവായ് നിന്റെ തനു മേലേ ലതയായ് ഇന്നു ഞാൻ പടരുന്നെൻ പ്രിയനേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ (2)
മനസ്സുകളെന്തോ പാടുന്നേ അത് ചുംബനമെന്നിൽ ഏകുന്നേ ആ ചുംബനങ്ങളോ നിൻ പ്രേമമായ് മഴവില്ലു പോൽ ഒളി ഏകിയോ ഒരു മൗനം പോലും വാചാലം ഹാ ഇനി നീയോ എന്നുടെ പ്രിയരാഗം അതിലലിയും എൻ മാനസം അതിലോലമായ് പാടുമേ കടമിഴികൾ തേടുന്നിതാ അനുനിമിഷമെൻ ദേവനേ മമതനുവിൽ മഞ്ഞു പൊഴിയവേ മനസ്സിൽ വരമഞ്ഞളാടവേ തഴുകുമതു രാത്രിമോഹമായ് കനവിലൊരു കാറ്റു പോലവേ ഏയ് ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ (2)
നിൻ പ്രണയം മഞ്ഞായ് പൊഴിയുന്നേ ഹേയ് അതു മലരായ് നെഞ്ചിൽ പൊഴിയുന്നേ നറുശിശിരനിലാവോ വരികയായ് ഈ മഴമുകിലോ ഇനി പോകയായ് മാറിൽ ചേർന്നു മയങ്ങാനായ് നൂറാശകളുള്ളിൽ നിറയുന്നു വിരൽ മുനകൾ നിൻ മേനിയിൽ പല കവിതയായ് മാറവേ പുളകമഴ പൂ മൂടവേ മധുരസുഖമായ് പോരു നീ ഇരുമനവും ഒന്നു ചേർന്നു നാം ഇവിടമൊരു സ്വർഗ്ഗമാക്കിടും അകലുകില്ല നമ്മളോമലേ മരണം വരെ എന്റെ ജീവനേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ (2)