Kaiveeshi Neengunna

2017
Lyrics
Language: English

Kai veeshi neengunna swapnameghame
Marayuvathenthe akale....
Kai veeshi neengunna kunju thennale
Thirike varille ini nee....
Paathi malare nee....ithalukaluriye
Praananithilaake....chithalukal uraye....

Evideyo...chithariyo....
Paithale nee pozhiyum kanavu chirikal....
Thaathanullil pukayum knalutharikal doore...doore...
Novin rithu sandhya maayave...
Karipadarum kadalaassu paava pole...
Poliyaruthe...karayaathe kunju vaave....
Ini njaan thunayaay arike....
Evideyo...chithariyo....

Amma than nenchile paattineenam
Aadiyil ninnupoy vingalode...
Ninnilam thengalil...odiyethaan
Pinneyum vaikiyen thaatha janmam
Kannupothum kaalame nin neethiyevide...
Kandu nilkkum lokame nin snehamevide...
Vidaraathe nee...adaraathe nee...
Arike njaan ennennum....

Evideyo...chithariyo....
Laavayaay pollidum ninte maunam
Praavupol konchumo onnu kaathil...
Kannuneer maariyaal ninne veendum
Vennilaa thumbiyaay maattidaam njaan...
Nee ninachaal odiyethaam ennum arike...
Kaavalaayi koode nilkkaam ennum azhake....
Patharaathe nee...idaraathe nee...
Chirithookum en vaave...

Evideyo...chithariyo....
Paithale nee pozhiyum kanavu chirikal....
Thaathanullil pukayum knalutharikal doore...doore...
Novin rithu sandhya maayave...
Karipadarum kadalaassu paava pole...
Poliyaruthe...karayaathe kunju vaave....
Ini njaan thunayaay arike......
Language: Malayalam

കൈ വീശി നീങ്ങുന്ന സ്വപ്നമേഘമേ
മറയുവതെന്തേ അകലെ....
കൈ വീശി നീങ്ങുന്ന കുഞ്ഞുതെന്നലേ
തിരികെ വരില്ലേ ഇനി നീ....
പാതിമലരേ നീ....ഇതളുകളുരിയേ....
പ്രാണനിതിലാകെ....ചിതലുകൾ ഉറയേ....

എവിടെയോ...ചിതറിയോ....
പൈതലേ നീ പൊഴിയും കനവുചിരികൾ....
താതനുള്ളിൽ പുകയും കനലുതരികൾ ദൂരേ...ദൂരേ...
നോവിൻ ഋതുസന്ധ്യ മായവേ...
കരിപടരും കടലാസ്സുപാവ പോലെ...
പൊലിയരുതേ...കരയാതെ കുഞ്ഞു വാവേ....
ഇനി ഞാൻ തുണയായ് അരികെ....
എവിടെയോ...ചിതറിയോ....

അമ്മതൻ നെഞ്ചിലെ പാട്ടിനീണം
ആദിയിൽ നിന്നുപോയ് വിങ്ങലോടെ...
നിന്നിളം തേങ്ങലിൽ...ഓടിയെത്താൻ
പിന്നെയും വൈകിയെൻ താതജന്മം
കണ്ണുപൊത്തും കാലമേ നിൻ നീതിയെവിടെ...
കണ്ടുനിൽക്കും ലോകമേ നിൻ സ്നേഹമെവിടെ...
വിടരാതെ നീ...അടരാതെ നീ...
അരികേ...ഞാൻ എന്നെന്നും....

എവിടെയോ...ചിതറിയോ....
ലാവയായ് പൊള്ളിടും നിന്റെ മൗനം
പ്രാവുപോൽ കൊഞ്ചുമോ ഒന്നു കാതിൽ...
കണ്ണുനീർ മാരിയാൽ നിന്നെ വീണ്ടും
വെണ്ണിലാത്തുമ്പിയായ് മാറ്റിടാം ഞാൻ...
നീ നിനച്ചാൽ ഓടിയെത്താം എന്നും അരികേ...
കാവലായി കൂടെനിൽക്കാം എന്നും അഴകേ....
പതറാതെ നീ...ഇടറാതെ നീ...
ചിരിതൂകും എൻ വാവേ...

എവിടെയോ...ചിതറിയോ....
പൈതലേ നീ പൊഴിയും കനവുചിരികൾ....
താതനുള്ളിൽ പുകയും കനലുതരികൾ ദൂരേ...ദൂരേ...
നോവിൻ ഋതുസന്ധ്യ മായവേ...
കരിപടരും കടലാസ്സുപാവ പോലെ...
പൊലിയരുതേ...കരയാതെ കുഞ്ഞു വാവേ....
ഇനി ഞാൻ തുണയായ് അരികെ......
Movie/Album name: The Great Father
Artists