Manushya Ninte Niramethu

1977
Lyrics
Language: English

Manushyaa ninte niramethu ?
Daivamaay jwalikkum chekuthaanaay irulum
Manushyaa ninte niramethu ?
(manushyaa ninte....)
Jeevitham bhoomiyil vyaapaaram
Ivide manushyaa ninte vilayenthu?
Manushyaa ninte niramethu ?

Kathirmandapangal kannukaalichanthal
Kalaashaalakal polum poruthumangaadikal
Soundaryam vilkkunnu puthiya vaidehimaar
Sankalpam vilkkunnu puthiya vaalmeekimaar
Kalimannu daivathe maathramallenthume
Vilaykku vaangaam...ivide vilaykku vaangaam
(manushyaa ninte....)

Sharapanjarathil veenu dharmmaneethikal
Niraadhaararaay kezhvoo sreekovil chuvarukal
Maathruthvam vilkkunnu maanyatha kaakkuvaan
Hrudayavum vilkkunnu udarathe pottuvaan
Kadalaassu geethakal maathramallenthume
Vilaykku vaangaam...ivide vilaykku vaangaam
Ha ha ha ha
(manushyaa ninte....)
Language: Malayalam

മനുഷ്യാ നിന്റെ നിറമേത്?
ദൈവമായ് ജ്വലിക്കും ചെകുത്താനായിരുളും
മനുഷ്യാ നിന്റെ നിറമേത്?
ജീവിതം ഭൂമിയിൽ വ്യാപാരം ഇവിടെ
മനുഷ്യാ നിന്റെ വിലയെന്ത്?
(മനുഷ്യാ..)

കതിർമണ്ഡപങ്ങൾ കന്നുകാലിച്ചന്തകൾ
കലാശാലകൾ പോലും പൊരുതുമങ്ങാടികൾ
സൗന്ദര്യം വിൽക്കുന്നു പുതിയ വൈദേഹിമാർ
സങ്കല്പം വിൽക്കുന്നു പുതിയ വാൽമീകിമാർ
കളിമണ്ണു ദൈവത്തെ മാത്രമല്ലെന്തുമേ
വിലയ്ക്കു വാങ്ങാം ഇവിടെ വിലയ്ക്കു വാങ്ങാം
(മനുഷ്യാ...)

ശരപഞ്ജരത്തിൽ വീണു ധർമ്മ നീതികൾ
നിരാധാരരായ് കേഴ്‌വൂ ശ്രീകോവിൽ ചുവരുകൾ
മാതൃത്വം വിൽക്കുന്നു മാന്യത കാക്കുവാൻ
ഹൃദയവും വിൽക്കുന്നു ഉദരത്തെ പോറ്റുവാൻ
കടലാസ്സുഗീതകൾ മാത്രമല്ലെന്തുമേ
വിലയ്ക്കു വാങ്ങാം ഇവിടെ വിലയ്ക്കു വാങ്ങാം
(മനുഷ്യാ...)
Movie/Album name: Aadyapaadham
Artists