Mookamaay Oru Pakal

2019
Lyrics
Language: Malayalam

മൂകമായ് ഒരു പകൽ പോകയായ്
തളർന്ന വാനമോ ഒരു കനലായ്
ഏകനായ് വിടപറയുന്നുവോ
ഉടഞ്ഞുവീണതീ മിഴിമുകിലോ
നെഞ്ചേറ്റുമീ സുരഭില ഭൂവിനാൽ
അവസാന ശ്വാസമേകി അരികേ
മായുന്നിതാ ഒരു രണ വീര്യമായ്
തെളിയുന്നുയൂള്ളിൽ മിന്നും തിരിയായ്

മൂകമായ് ഒരു പകൽ പോകയായ്
തളർന്ന വാനമോ ഒരു കനലായ്

നീ നടന്ന ദൂരങ്ങൾ കാൽ പതിഞ്ഞ തീരങ്ങൾ
നൊന്തു പോയൊരുള്ളം പേറിയോ
നിന്റെ കൈവിരൽ തുമ്പിൽ
അന്ന് തൊട്ടിടാൻ വീണ്ടും
കാത്തിരുന്നു എന്നും എന്തിനോ
വനസൂര്യൻ വാനിൽ നീട്ടും പുഞ്ചിരി
ഇരുളാകെ നീക്കും കൈത്തിരി
എന്തേ പോയകലേ
ഉദയങ്ങൾ വീണ്ടും നീയായ്‌ മാറുമോ
കിരണങ്ങൾ നൽകാൻ പോകുമോ

മൂകമായ് ഒരു പകൽ പോകയായ്
തളർന്ന വാനമോ ഒരു കനലായ്
ഏകനായ് വിടപറയുന്നുവോ
ഉടഞ്ഞുവീണതീ മിഴിമുകിലോ
നെഞ്ചേറ്റുമീ സുരഭില ഭൂവിനാൽ
അവസാന ശ്വാസമേകി അരികേ
മായുന്നിതാ ഒരു രണ വീര്യമായ്
തെളിയുന്നുയുള്ളിൽ മിന്നും തിരിയായ്
Movie/Album name: Edakkad Battalion 06
Artists