Kannan Povukayaay

1971
Lyrics
Language: Malayalam

കണ്ണൻ പോവുകയായി തോഴൻ
കണ്ണീർ തൂവുകയായി
കണ്മണി പോകരുതേ എന്നവർ ചുടു
കണ്ണീർ തൂകിയിരന്നു
കാൽക്കൽ വീണു കരഞ്ഞിതൊരാൾ
കൈക്കുമ്പിൾ നീട്ടിയിരന്നിതൊരാൾ
ലൈയ്യും മെയ്യും മറന്നു തേരിൻ
ഉരുളിൽ വീണു കരഞ്ഞിതൊരാൾ
ഗോപീഹൃദയം കേഴുകയായ്
ഗോകുലമാകെ കേഴുകയായ്
ഒന്നിച്ചാടിപ്പാടി നടന്നവർ
വെണ്ണ കവർന്നവർ കേഴുകയായ്
ഉയിരുവെടിഞ്ഞോരുടൽ പോലെ
ഉദയം കാണാത്തിരുൾ പോലെ
ഉടൽ പലതാകിലുമുയിരൊന്നായോ
രിടയർ നിരാശ്രയരായല്ലോ
മുരളി മോഹനനൊന്നു ചിരിച്ചൂ
ഒരു കതിർ കണ്ണിലുദിച്ചൂ
ഇരുനിമിഷത്തിൽ വിഷാദമകന്നു
ഒരു നവബോധമുദിച്ചൂ
യോഗവിയോഗനദീസംഗമമിതു
മഹാ കൃഷ്ണലീലാ മനോഹര
മധുരകൃഷ്ണലീലാ- ജയജയ
ശ്രീകൃഷ്ണലീലാ
Movie/Album name: Sreekrishna Leela
Artists