വേനൽ മായവേ വാനിലായ് പൂമുകിൽ തൂകും മാരിയിൽ നനയുമോ നീ അണിയുമൊരു ജല കണിക തരുമൊരു കുളിരു മേലാകെ അറികെ ഞാനൊരു നീരു തേടാം പൂവുപോലെ മിഴിതൻ മൊഴികൾ പൊഴിയും മഴയോ എന്നരികിൽ വന്ന് മധുര മൊഴിയാകൂ വേനൽ മായവേ വാനിലായ് പൂമുകിൽ തൂകും മാരിയിൽ നനയുമോ നീ
കാവോരം ആലിൻ കീഴെ വീരാളി കോലം കെട്ടും കിളിയേ പാടും കിളിയേ നീയാട് ഓലത്തുമ്പിൽ ശ്രീകാവീ നാമം ചൊല്ല് പതിയെ ദീപം തെളിയെ അഴല് രാവുകൾ അകലവേ പുതിയ മോഹമിതറിയുമോ താരമേ പുതു കാലമേ വേനൽ മായവേ വാനിലായ് പൂമുകിൽ തൂകും മാരിയിൽ നനയുമോ നീ