Thurakkoo Mizhithurakkoo

1976
Lyrics
Language: English

Thurakkoo mizhithurakkoo
Ullil niraykkoo raagam niraykkoo
Punaroo enne punaroo
Madamadhupam pole punaroo
Punaroo punaroo.....

Kannum vinnum niranjunilkkum vasanthakaalam
Mannil pookkum thudichunilkkum youvvanakaalam
Aa....(kannum vinnum....)
Ivide kaaman thurannuveykkum
Prapanchasoundaryam
(ivide kaaman...)
Malarinum thalirinum moham malaridum madhuritham kaalam
Jaladhatharuniye vaanil shikharamumma veykkunnu - 2
Thereri kaamaayanam....
(thurakkoo......)

Ennil thooki madichunilkkum vasanthakaalam
Ullil thullithulumbinilkkum marandajaalam
O....(ennil thooki.....)
Madhupan thenum kavarnnirikkum
Sundarasandhyayithil
(madhupan....)
Thaliridum lathakalil daaham
Tharalitham karalilam thaalam
Sukhadamiva kandunilkkum
Madana hrudayamunmatham
(sukhadamiva.....)
Kaanoo nee kaamaayanam
Language: Malayalam

തുറക്കൂ മിഴിതുറക്കൂ
ഉള്ളിൽ നിറയ്ക്കൂ രാഗം നിറയ്ക്കൂ
പുണരൂ എന്നെ പുണരൂ
മദമധുപം പോലെ പുണരൂ
പുണരൂ പുണരൂ.....

കണ്ണും വിണ്ണും നിറഞ്ഞുനിൽക്കും വസന്തകാലം
മണ്ണിൽ പൂക്കും തുടിച്ചുനിൽക്കും യൗവ്വനകാലം
ആ....(കണ്ണും വിണ്ണും....)
ഇവിടെ കാമൻ തുറന്നുവെയ്ക്കും
പ്രപഞ്ചസൌന്ദര്യം
(ഇവിടെ കാമൻ...)
മലരിനും തളിരിനും മോഹം മലരിടും മധുരിതം കാലം
ജലധതരുണിയെ വാനിൽ ശിഖരമുമ്മ വെയ്ക്കുന്നു - 2
തേരേറി കാമായനം....
(തുറക്കൂ......)

എന്നിൽ തൂകി മദിച്ചുനിൽക്കും വസന്തകാലം
ഉള്ളിൽ തുള്ളിത്തുളുമ്പിനിൽക്കും മരന്ദജാലം
ഓ....(എന്നിൽ തൂകി.....)
മധുപൻ തേനും കവർന്നിരിക്കും
സുന്ദരസന്ധ്യയിതിൽ
(മധുപൻ....)
തളിരിടും ലതകളിൽ ദാഹം
തരളിതം കരളിളം താളം
സുഖദമിവ കണ്ടുനിൽക്കും
മദന ഹൃദയമുന്മത്തം
(സുഖദമിവ.....)
കാണൂ നീ കാമായനം
(തുറക്കൂ...)
Movie/Album name: Njavalppazhangal
Artists