നിളാ ഒഴുകി വരും പ്രണയം
നിലാ മലരുകളതിലൊരു വാനം
മൗനം മധുവോലും നിറമധുരമഴയിലൊരു ഗാനം
തനുവാകെ തഴുകാനായ്
നിൻ വിരലുകൾ തേടിയ ഹൃദയമയൂരമിതോ
ഓ...ഓ...ഓ...
മായാപടവുകളതിലറിയാതെ
പോവും കനവുകളതിലണിയാതെ
പൂന്തേൻ നുകരുമീ ദലമറിയാതെ
നീയെൻ ചിറകിലലിയുമറിയാതെ
മുരളികയൊരു മൃദുസ്വരമതിൽ
നീയും അലിയുന്നോ
മുകിലുകളതോ നിനവുകളതിൽ
നിറമായ് പൊഴിയുമൊരഴകിൽ നനയാൻ വാ
ആ...ആ....ആ....
നിളാ ഒഴുകി വരും പ്രണയം
നിലാ മലരുകളതിലൊരു വാനം
മൗനം മധുവോലും നിറമധുരമഴയിലൊരു ഗാനം
തനുവാകെ തഴുകാനായ്
നിൻ വിരലുകൾ തേടിയ ഹൃദയമയൂരമിതോ
ഓ...ഓ...ഓ...
Movie/Album name: Vavvalum Perakkayum
Artists