Aadhiyum Vyaadhiyum Oushadhiyum

1974
Lyrics
Language: Malayalam

ആധിയും വ്യാധിയും ഔഷധിയും
സാക്ഷാൽ ആനന്ദലഹരിയും നീയല്ലേ... അമ്മേ...

ആധിയും വ്യാധിയും ഔഷധിയും
സാക്ഷാൽ ആനന്ദലഹരിയും നീയല്ലേ
ആദിപരാശക്തി അനുപമ ദയാനിധി
ജ്യോതിർ സ്വരൂപിണി നീയല്ലേ... അമ്മേ...
(ആധിയും വ്യാധിയും)

സുഖവും ദുഃഖവും വിതയ്ക്കുന്നു പാരിൽ നീ
സുകൃത ദുഷ്കൃതങ്ങൾ വിളയിയ്ക്കുന്നു
മരണവും ജനനവും നിന്‍മണിച്ചിലങ്കകള്‍
മഹിഷാസുര മര്‍ദ്ധിനി മാതംഗിനി... മഹിതേ...
(ആധിയും വ്യാധിയും)

അമ്മതൻ കാരുണ്യ ക്ഷീരാബ്ദി തരംഗത്തിൽ
സമ്മോദം മുങ്ങിയും പൊങ്ങിയും കഴിയുമ്പോൾ
ആടുന്നു ഞാൻ അഴിഞ്ഞാടുന്നു ഞാൻ
പദംപാടി നിൻ പാദപത്മം തേടുന്നു ഞാൻ
ആധിയും വ്യാധിയും ഔഷധിയും
സാക്ഷാൽ ആനന്ദലഹരിയും നീയല്ലേ
അമ്മേ... അമ്മേ... അമ്മേ...
Movie/Album name: Chottanikkara Bhagavathy
Artists