Kaattu Kaattu Kaattu Kulirettiyodum Kaattu

2025
Lyrics
Language: Malayalam

കാറ്റ് കാറ്റ് കാറ്റ് കുളിരേറ്റിയോടും കാറ്റ്
കാണാ തേരിലെ സഞ്ചാരി അവൻ
കയ്യൊന്നു ഞൊടിച്ചാൽ പൂമാരി
കാടിന് കടലിന് കറുകപ്പുൽ മേടിന്
കുരുക്കുത്തി മുല്ലക്ക് കുരുത്തോല ചില്ലക്ക്
കഥ ചൊല്ലി കൊടുക്കണ ചിങ്കാരി

മാനോടും കാട്ടിലെ മയിലാടും മേട്ടിലെ
മന്ദാര പൂവിറുക്കാൻ
മാനത്തെ പള്ളിയിൽ കുർബാന കൊള്ളുന്ന
മാലാഖമാർക്കേകാം
പുലരൊളി പാകിയ വഴിയിൽ
പുതിയ വസന്തം തേടാം
പുഴയുടെ മാറിടമുതിരും
പുളകങ്ങൾ വാരി ചൂടാം
നമുക്ക് സർവം മറന്നു പാടാം
നിറങ്ങൾ പെയ്യും മരങ്ങിലാടാം

ആലോലം തോണിയിൽ ആശതൻ തോണിയിൽ
ആഴിപ്പരപ്പിലേറാം
ആരോരുമോരാതെ മുത്തും പവിഴവും
ആവോളം കൊണ്ടുപോരാം
ചൊരിമണലിൽ പടമെഴുതും
തിരകൾക്കൊപ്പം ചേരാം
കരയുടെ മടിയിൽ നിറയും
ചെറു ചെറു ശംഖുകൾ വാരാം
അനന്തതേ നിൻ പദങ്ങൾക്കൊപ്പം
അലിഞ്ഞു ചേരാം തരംഗമാകാം

കാറ്റ് കാറ്റ് കാറ്റ് കുളിരേറ്റിയോടും കാറ്റ്
കാണാ തേരിലെ സഞ്ചാരി അവൻ
കയ്യൊന്നു ഞൊടിച്ചാൽ പൂമാരി
കാടിന് കടലിന് കറുകപ്പുൽ മേടിന്
കുരുക്കുത്തി മുല്ലക്ക് കുരുത്തോല ചില്ലക്ക്
കഥ ചൊല്ലി കൊടുക്കണ ചിങ്കാരി
Movie/Album name: Mother Mary
Artists