ഒരു കണ്ണിൽ ഒരു കടലിളകും കടലിൽ കോടിത്തിരയിളകും കടലിൽ പ്രേമത്തിരയിൽ സ്വപ്നം കളിവള്ളം തുഴയും ആരുടെ കണ്ണിൽ ആരുടേ കണ്ണിൽ ആരോമലാളേ നിൻ കണ്ണിൽ (ഒരു കണ്ണിൽ...)
ഒരു ചുണ്ടിൽ പൂ വിരിയും പൂവിലൊരായിരമിതൾ വിരിയും പൊന്നൊളിയിതളിൽ നിന്നും പ്രേമത്തേൻമധുവൂറിവരും ആരുടെ ചുണ്ടിൽ ആരുടെ ചുണ്ടിൽ ആരോമലാളെ നിൻ ചുണ്ടിൽ (ഒരു കണ്ണിൽ..)
കവിളിൽ നാണച്ചുഴി വിടരും ചുഴിയിൽ പ്രേമപ്പൂ വിടരും ചുഴിയിൽ ഇളകും പൂവിന്നിതളുകൾ പുതിയൊരു കഥ പറയും ആരുടെ കവിളിൽ ആരുടെ കവിളിൽ ആരോമലാളേ നിൻ കവിളിൽ (ഒരു കണ്ണിൽ..)