Kaalam Kaatham Yaanam [Kaalam Marubhoomiyaakkum]
1988
കാലം... കാതം... യാനം
കാലം മരുഭൂമിയാക്കും
മനസ്സിന്‍ വഴിത്താര തോറും
ഒരു നീണ്ട രാത്രിതന്‍ ഇടനാഴി താണ്ടുവാന്‍
ഒരു ജന്മ ജീവിതം പിഴ മൂളിയെങ്കിലും
പുണരുന്ന മഴമേഘം പൊഴിയുമ്പോള്‍ പൂമാനം
മറക്കില്ലെന്നൊരു കള്ളം പറയുമ്പൊഴും
വിടരുന്നൊരിതളിന്മേല്‍ വഴിയുന്ന മധുവുണ്ണും
നിറമുള്ള ശലഭങ്ങള്‍ മറയുമ്പൊഴും
ഒരു നേര്‍ത്ത നൊമ്പരം മനസ്സിന്റെ ചിപ്പിയില്‍
ഉറകൂട്ടുമായിരം മിഴിനീരിന്‍ മുത്തുകള്‍
വസന്തങ്ങള്‍ മറയുമ്പോള്‍ സുഗന്ധങ്ങളകലുമ്പോള്‍
ഹൃദയത്തിലൊരു ദുഃഖം ഉറയുന്നതും
തഴുകുന്ന വിരല്‍വീശീ വിടചൊല്ലി ഒഴുകുമ്പോള്‍
കരയോടു തിരചൊല്ലും കദനങ്ങളും
പൊഴിയുന്ന കണ്ണുനീര്‍ കണമായി മാറിയാല്‍
ഇമ തമ്മിലേകുമോ ഒരു ദീര്‍ഘചുംബനം..?
Movie/Album name: Kayyettam [Production No 1]
Artists