ആശിച്ച പോലെ നടക്കൂല ഇമ്പ പൂമധു വണ്ട് കുടിക്കൂല കീരിയും പാമ്പും ഇണങ്ങൂല തളിരായ ഖൽബതറിയൂല ആശിച്ച പോലെ നടക്കൂല ഇമ്പ പൂമധു വണ്ട് കുടിക്കൂല
തലമറന്നെണ്ണ നീ തേക്കേണ്ട ആപത്തിനെ മാടി വിളക്കേണ്ട മാലും മൊതലും നിനക്കുണ്ട് തറവാടും പങ്കീസും കരുത്തുണ്ട് പണവും പ്രതാപവുമൊത്തുള്ള പുതുമാരൻ നിനക്ക് വരും മുല്ലേ ആശിച്ച പോലെ നടക്കൂല ഇമ്പ പൂമധു വണ്ട് കുടിക്കൂല
യോജിച്ച മംഗള നാളു വരും അന്ന് ആനക്കെടുക്കോളം പൊന്നു വരും
യോജിച്ച മംഗള നാളു വരും അന്ന് ആനക്കെടുക്കോളം പൊന്നു വരും പൊന്നിട്ട പത്തായം പൂട്ടി വരും നിന്റെ ആരംഭമാരൻ ചമഞ്ഞു വരും ആശിച്ച പോലെ നടക്കൂല ഇമ്പ പൂമധു വണ്ട് കുടിക്കൂല
നാണം കുണുങ്ങി മറഞ്ഞിരിക്കും നിൻ്റെ നാത്തൂൻമാർ വന്നരികത്തിരിക്കും പൊന്നിൽ കുളിച്ച് കളിച്ചിരിക്കും നിന്നെ കാണുവാൻ ഞങ്ങളോടിവരും പട്ടുടുപ്പിട്ട് ചമഞ്ഞു വരും നിന്നെ കാണുവാൻ ഞങ്ങളങ്ങോടി വരും ആശിച്ച പോലെ നടക്കൂല ഇമ്പ പൂമധു വണ്ട് കുടിക്കൂല കീരിയും പാമ്പും ഇണങ്ങൂല തളിരായ ഖൽബതറിയൂല ആശിച്ച പോലെ നടക്കൂല ഇമ്പ പൂമധു വണ്ട് കുടിക്കൂല