Kanmadam Manakkum Kattil

1972
Lyrics
Language: English

Kanmadam manakkum kaattil pookkumo-
Runmaadini pushpame pushpame
Unmaadini pushpame
Ninte mandasmithathin ithalppothikkullile
Maayaparaagam enikkalle
(kanmadam..)

Nishaantha kaamukan nalkiyatho
Ilamnilaavu nalkiyatho
Nin maar nirayumee sourabhyam
Njaanathu vaari vaarippooshum
Vasanthamaakatte
(kanmadam..)

Vidarnna youvanam nalkiyatho
Pakalkkinaakkal nalkiyatho
Nin mey pothiyumee soundaryam
Njaanathilaake padarnnu kayarum
Vikaaramaakatte
(kanmadam..)
Language: Malayalam

കന്മദം മണക്കും കാട്ടില്‍ പൂക്കുമൊരു -
ന്മാദിനി പുഷ്പമേ പുഷ്പമേ
ഉന്മാദിനി പുഷ്പമേ
നിന്റെ മന്ദസ്മിതത്തിന്‍ ഇതള്‍പ്പൊതിക്കുള്ളിലെ
മായപരാഗം എനിക്കല്ലേ
(കന്മദം)

നിശാന്ത കാമുകന്‍ നല്‍കിയതോ
ഇളം നിലാവു് നല്‍കിയതോ
നിന്‍മാര്‍ നിറയുമീ സൗരഭ്യം
ഞാനതു വാരി വാരിപ്പൂശും
വസന്തമാകട്ടെ
(കന്മദം)

വിടര്‍ന്ന യൗവ്വനം നല്‍കിയതോ
പകല്‍ക്കിനാക്കള്‍ നല്‍കിയതോ
നിന്‍ മെയു് പൊതിയുമീ സൗന്ദര്യം
ഞാനതിലാകെ പടര്‍ന്നു കയറും
വികാരമാകട്ടെ
(കന്മദം)
Movie/Album name: Iniyoru Janmam Tharoo
Artists