Maamalakkudummayil

1978
Lyrics
Language: English

Maamalakkudummayil chandranudichallo.....
Maamalakkudummayil chandranudichallo.....
Kulirunnorormmayennilum thiranokkininnallo...
Maamalakkudummayil chandranudichallo.....

Kaamanakal thariykkum shinjaana manjeera layamaadhuriyil viriju njaan...
Kaamanakal thariykkum shinjaana manjeera layamaadhuriyil viriju njaan....
Thalirkkumen maaril kurivarakal theliyum.... thalirkkumen maaril kurivarakal theliyum....
Chirakaadi thenthedi njaanuyarnnoo... njaanuyarnnoo....

Maamalakkudummayil chandranudichallo.....
Kulirunnorormmayennilum thiranokkininnallo...
Maamalakkudummayil chandranudichallo.....

Poomunakal thoduthu unnampizhaykkaathe cherunjaanidari murinju njaan...
Rajaswalabhoovil madamilakippulayum..... rajaswalabhoovil madamilakippulayum........
Niramennilaaraadi njaan mayangee... njaan mayangee....

Maamalakkudummayil chandranudichallo.....
Kulirunnorormmayennilum thiranokkininnallo...
Maamalakkummayil chandranudichallo.....
Lalala lalala lalala lalala
Umhum...umhum....aahaa.. aahaa...
Language: Malayalam

മാമലക്കുടുമ്മയിൽ ചന്ദ്രനുദിച്ചല്ലോ....
കുളിരുന്നൊരോർമ്മയെന്നിലും തിരനോക്കിനിന്നല്ലോ...
മാമലക്കുടുമ്മയിൽ ചന്ദ്രനുദിച്ചല്ലോ....

കാമനകൾ തരിയ്ക്കും ശിഞ്ജാന മഞ്ജീര ലയമാധുരിയിൽ വിരിഞ്ഞു ഞാൻ...
തളിർക്കുമെൻ മാറിൽ കുറിവരകൾ തെളിയും....തളിർക്കുമെൻ മാറിൽ കുറിവരകൾ തെളിയും....
ചിറകാടി തേൻതേടി ഞാനുയർന്നൂ.... ഞാനുയർന്നൂ....

മാമലക്കുടുമ്മയിൽ ചന്ദ്രനുദിച്ചല്ലോ....
കുളിരുന്നൊരോർമ്മയെന്നിലും തിരനോക്കിനിന്നല്ലോ...
മാമലക്കുടുമ്മയിൽ ചന്ദ്രനുദിച്ചല്ലോ....

പൂമുനകൾ തൊടുത്ത് ഉന്നം‌പിഴയ്ക്കാതെ ചെറുഞാണിടറി മുറിഞ്ഞു ഞാൻ...
രജസ്വലഭൂവിൽ മദമിളകിപ്പുളയും....രജസ്വലഭൂവിൽ മദമിളകിപ്പുളയും....
നിറമെന്നിലാറാടി ഞാൻ മയങ്ങീ.....ഞാൻ മയങ്ങീ.....

മാമലക്കുടുമ്മയിൽ ചന്ദ്രനുദിച്ചല്ലോ....
കുളിരുന്നൊരോർമ്മയെന്നിലും തിരനോക്കിനിന്നല്ലോ...
മാമലക്കുടുമ്മയിൽ ചന്ദ്രനുദിച്ചല്ലോ....
ലലല ലലല ലലല ലലല
ഉം...ഉം...അഹാ...ആഹാ...
Movie/Album name: Randu Janmam
Artists