Panchaarakkeni

1999
Lyrics
Language: Malayalam

പഞ്ചാരക്കെണിയില് വീഴാനിരിക്കണ
മൊഞ്ചുള്ള മാരന് നോവ്
ഇനി നെഞ്ചിനുള്ളിൽ പുതിയ നിലാവ്

പഞ്ചാരക്കെണിയില് വീഴാനിരിക്കണ
മൊഞ്ചുള്ള മാരനു നോവ്
ഇനി നെഞ്ചിനുള്ളിൽ പുതിയ നിലാവ്
അവളരയന്നക്കിളിയായ് കിളിച്ചുണ്ടൻ-
പഴമായ് മഞ്ഞുവീണ പൂ പോലെ
കണ്ണുകാട്ടി ചിരിക്കുമ്പോൾ
ഖൽബില് ചിറകടി മേളം
(പഞ്ചാര...)

നിക്കാഹിനൊരുങ്ങണൊരിക്കാക്ക-
യ്ക്കിതു വരെ മിണ്ടാതിരുന്നൊരു മോഹം
ആ നിക്കാഹിനൊരുങ്ങണൊരിക്കാക്ക-
യ്ക്കിതു വരെ മിണ്ടാതിരുന്നൊരു മോഹം
ഇന്നു ചെമ്പരത്തിപ്പൂപോലെ
പെണ്ണൊരുത്തി വിളങ്ങുന്നു
കണ്ടുനിന്ന കരളിലും തങ്കനിലാവുദിക്കുന്നു
ഉള്ളിലിരിക്കണ സംഗതിയെങ്ങനെ എല്ലാരും കാണും
കണ്ണില് പൊന്നുപതിക്കണ കൺമണിയെങ്ങനെ സ്വന്തമാകുമേ ...
(പഞ്ചാര...)

സൽക്കാരം നടക്കുമ്പം നെഞ്ചിന്റെ
ഉള്ളില് മത്താപ്പു കൊളുത്തണ ചേല്
സൽക്കാരം നടക്കുമ്പം നെഞ്ചിന്റെ
ഉള്ളില് മത്താപ്പു കൊളുത്തണ ചേല്
അങ്ങ് ദൂരെമാറിപ്പറക്കണ പഞ്ചവർണ്ണക്കിളിയവൾ
മെല്ലെമെല്ലെ കരളിന്റെ കൂട്ടിനുള്ളിലണയുമ്പോൾ
അത്തറുമൊത്തും കാറ്റായവളെ പുൽകാനെത്തേണം
പെണ്ണിൻ പത്തരമാറ്റിൻ പുഞ്ചിരി മുന്നിൽ തിങ്കളാകുമേ
(പഞ്ചാര...)
Movie/Album name: Uthram Nakshathram
Artists