Poroo Pularivazhiyilaake

2026
Lyrics
Language: Malayalam

പോരൂ പുലരി വഴിയിലാകെ
പുതിയ കഥയുമായി
വെയിലു വര തുടങ്ങി
നിറമാനമോ ചായംതൂവി
മുകിലോലകൾ മേലാപ്പായി
ഈ കഥയിലീ വഴിയിലേറി വരൂ പുങ്കിളികളേ ഓ നേരം

ഇലനമ്മളീ ചെറു ചില്ലയിൽ
കാറ്റിലൊരു താളം തേടി
കളിവാക്കിലും ചിരിനോക്കിലും
ചേലുമഴവില്ലൊളികൾ ചൂടി
അരികിലായി വന്നു ആകാശം
കയ്യെത്തി തൊട്ടേ പോ ആവോളം
പോരൂ പുലരി വഴിയിലാകെ
പുതിയ കഥയുമായി
വെയിലു വര തുടങ്ങി

തേൻതുള്ളികൾ പൊൻ വാക്കുകൾ
കൂടെ അണയുന്ന കളി നേരം
ചിരിയോളമോ തിരതല്ലിടും
ചോക്കുവര നൂറുകഥയാടും
സ്നേഹമാണിന്നീയാരാമം
എന്നാളും വന്നേ പോയ് പൂക്കാലം
പോരൂ പുലരി വഴിയിലാകെ
പുതിയ കഥയുമായി
വെയിലു വര തുടങ്ങി
നിറമാനമോ ചായംതൂവി
മുകിലോലകൾ മേലാപ്പായി
ഈ കഥയിലീ വഴിയിലേറി വരൂ പുങ്കിളികളേ ഓ നേരം
ആ ....
Movie/Album name: School Chale Hum
Artists