Peyyunnunde Minnunnunde

2015
Lyrics
Language: English

Ehey...peyyunnunde minnunnunde molilninnentho
Nokkunnunde...kaakkunnunde pottunnunde thaazhe ninnaaro
Koodillaathaakaasham niramaadiya poonkaavu
Aalolakkathirum chernnee paarinu vaasantham...

Mayilaadunne..marimaanodunne...
Ee kaattum puzhayum mulayum moolunne....
Thaaram chinnichinnunne...kilikal paadunne...
Ee thodiyum medum kaadum pookkunne...
Aalinte kompathum maamalathunchathum
Elapparappilum thudi thaalamirampunne....
Kannethaa doorathum kaathethaa deshathum
Kaarethaa maanathum paattu muzhangunne....
Poomaathaavaadunnundallo mele malamele
Pooppadathan ulsavamaanallo thaazhe thaazhvarayil...

Raavil vettam thoovaanampili muthunde...
Raa maanjaal vettam thoovaanaadithyanunde...
Molil thoovum vettam poy maranjaalu
Thaazhe nammal thammilu vettam pakarunne....(2)
Ullaale udalaale naam onnay cherumpol
Maamalamel pantham pole vettam nira vettam...(2)
Ehey...ehey...
Language: Malayalam

ഏഹേയ്...ഏഹേയ്.....
പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ മോളിൽനിന്നെന്തോ
നോക്കുന്നുണ്ടേ...കാക്കുന്നുണ്ടേ പോറ്റുന്നുണ്ടേ താഴെ നിന്നാരോ
കൂടില്ലാതാകാശം നിറമാടിയ പൂങ്കാവു്
ആലോലക്കതിരും ചേർന്നീ പാരിനു വാസന്തം...

മയിലാടുന്നേ..മറിമാനോടുന്നേ...
ഈ കാറ്റും പുഴയും മുളയും മൂളുന്നേ....
താരം ചിന്നിച്ചിന്നുന്നേ...കിളികൾ പാടുന്നേ...
ഈ തൊടിയും മേടും കാടും പൂക്കുന്നേ...
ആലിന്റെ കൊമ്പത്തും മാമലത്തുഞ്ചത്തും
ഏലപ്പരപ്പിലും തുടി താളമിരമ്പുന്നേ....
കണ്ണെത്താദൂരത്തും കാതെത്താദേശത്തും
കാറെത്താമാനത്തും പാട്ടു മുഴങ്ങുന്നേ....
പൂമാതാവാടുന്നുണ്ടല്ലോ മേലേ മലമേലേ
പൂപ്പടതൻ ഉത്സവമാണല്ലോ താഴെ താഴ്‌വരയിൽ...

രാവിൽ വെട്ടം തൂവാനമ്പിളിമുത്തുണ്ടേ...
രാ മാഞ്ഞാൽ വെട്ടം തൂവാനാദിത്യനുണ്ടേ...
മോളിൽ തൂവും വെട്ടം പോയ്‌ മറഞ്ഞാലു്
താഴെ നമ്മൾ തമ്മിലു് വെട്ടം പകരുന്നേ....(2)
ഉള്ളാലെ ഉടലാലെ നാം ഒന്നായ് ചേരുമ്പോൾ
മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം...(2)
ഏഹേയ്...ഏഹേയ്....
Movie/Album name: Njaan Ninnodu Koodeyundu
Artists