നഗരിത്തലക്കലെയങ്കത്തട്ടില്‍ മയിലിനെ പോലെ പറന്നു കേറീ അരിങ്ങോടരുമായിട്ടാരോമല്‍ ചേകോര്‍ ആറേഴുനാഴികയങ്കം വെട്ടി ഇടമ്പിരി വലംപിരി തിരിഞ്ഞുവെട്ടി ഓതിരം കടകം പതിഞ്ഞു വെട്ടി ആനത്തിരിപ്പു മറിഞ്ഞു വെട്ടി അങ്കപ്പരപ്പു പറഞ്ഞു വെട്ടി ചുറ്റോടു ചുറ്റിനും വെട്ടും നേരം ചുരിക കണയില്‍ മുറിഞ്ഞു വീണു മച്ചുനന്‍ ചന്തു ചതിയന്‍ ചന്തു മാറ്റച്ചുരിക കൊടുത്തില്ല... (പാടാം പാടാം)
അരിങ്ങോടര്‍ ചുരിക കൊണ്ടാഞ്ഞു വെട്ടീ ആരോമലിന്നു മുറിവു പറ്റീ മുറിവിന്മേല്‍ കച്ച പൊതിഞ്ഞു കൊണ്ടേ മുറിച്ചുരിക കൊണ്ടൊന്നു വീശി വെട്ടി കരിഞ്ചേമ്പിന്‍ തണ്ടു മുറിക്കും പോലെ അരിങ്ങോടര്‍ തന്റെ തലയറുത്തു അരിങ്ങോടര്‍ വീണു പിടഞ്ഞപ്പോള്‍ കുരവയുമാര്‍പ്പുമുയര്‍ന്നപ്പോള്‍ അങ്കത്തളര്‍ച്ചയകറ്റുവാന്‍ ചേകോര്‍ ചന്തൂന്റെ മടിയില്‍ തല ചായ്ച്ചു (പാടാം പാടാം)
കത്തിക്കു ചന്തൂനെ വെട്ടി മുറിച്ചു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ ആ കത്തിയും കൊണ്ടു വീണ്ടും വരുന്നു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ ഓ .. ഓ .. ഓ ... (പാടാം പാടാം)