Kaattupuli Aadinvesham Ketti

2026
Lyrics
Language: Malayalam

കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ
ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ
ആടേത് പുലിയേത് നീയാര് ഞാനാര്
ആരാണ് നേരുള്ളവനെന്നാർക്കുമറിയില്ലാ
അതാണ് നമ്മടെ കലികാലം ആൾമാറാട്ടക്കാലം
നമുക്ക് നമ്മേപ്പോലും അറിയാൻ വയ്യാക്കാലം
കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ
ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ

കണ്ണാടി നോക്കുമ്പോൾ തന്നത്താൻ കാണുമ്പോൾ
താൻ പോലും നേരാണോ ചിന്താക്കുഴപ്പം
ചിക്ക് ചിക്കാ ചി ചിക്കാ ചി ചിക്കാ
കണ്ണാടി നോക്കുമ്പോൾ തന്നത്താൻ കാണുമ്പോൾ
താൻ പോലും നേരാണോ ചിന്താക്കുഴപ്പം
ഒട്ടേറെ ചിന്തിച്ചാൽ കാടേറി ചിന്തിച്ചാൽ
എവിടെയുമെത്താറില്ലെന്നു ചുരുക്കം
കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ
ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ
കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ
ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ

വഴിയോരം പിടികൂടാൻ ഗുലുമാല് പുലിവാല്
ആരാരോ എറിയുന്നുണ്ടേറു പടക്കം
ചിക്ക് ചിക്കാ ചിക്ക് ചിക്കാ ചിക്ക് ചിക്കാ
വഴിയോരം പിടികൂടാൻ ഗുലുമാല് പുലിവാല്
ആരാരോ എറിയുന്നുണ്ടേറു പടക്കം
മുന്നോട്ട് മുന്നോട്ട് ഇല്ലില്ലാ പിന്നോട്ട്
ഉന്നം കാണാതില്ലായിനി മടക്കം

കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ
ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ
കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ
ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ
Movie/Album name: Bheeshmar
Artists