മലർ ചൂടി പുഴയൊരം കളിയാടുമ്പോൾ ഒരു സ്വർഗ്ഗസംഗീതം കേട്ടു സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു(2)
മധുരാഭിലാഷങ്ങൾ പൂത്തു - ഇന്നു മമ ജന്മ സാഫല്യം നേടി പനിനീരിൽ നീരാടി പവിഴങ്ങൾ നീ ചാർത്തി കുടനീലപ്പൂ ചൂടി ഒരു സന്ധ്യയിൽ സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു (മലർ)
മധുമാസം ചിരിതൂകി വന്നു - എന്റെ മനമാകെ മകരന്ദമായി പുഴപാടി നിൻ ഗീതം അതു കേട്ടു മയിലാടി പൂന്തെന്നൽ പൂനുള്ളാൻ വരവായിതാ സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു (മലർ)