Mulkoodinullil

1995
Lyrics
Language: Malayalam

മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ
കരിനീല മഴമേഘമറയില്‍ കിനിയുന്ന കനിവിന്റെ അമൃതേ
പൂജാരിയില്ലാത്ത പൂമനയില്‍ പൂവമ്പനാമെന്റെ പൂങ്കൊടിയേ
വരമഞ്ഞള്‍ തിലകങ്ങള്‍ ഇനി നാമണിയും
മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ

മഞ്ഞിന്റെ കുഞ്ഞിന്റെ മിഴിനീരില്‍ മഴനീരില്‍ മാനം മറന്നമ്മ തേങ്ങും
ചിതറിയ മഴക്കാറിനുള്ളിലും വിധിയുടെ നിധിശേഖരങ്ങളോ
മൈനക്കുരുവീ വാ വാ മനസ്സിലെ അറയില്‍
മധുവിധുനിഴലില്‍, നുഴയുക നിനവേ, നുകരുക കനവേ
നോവേ നീ ചാരൂ നിലാവേ
മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ

കാറ്റിന്റെ കൈവന്നുതഴൂകുന്ന കവിളിന്റെയോരം തലോടുന്ന രാവില്‍
രതിയുടെ കളിവീണമീട്ടുവാന്‍ മതികല അലിയുന്ന വേളയില്‍
മേളക്കുതിരേ വാ വാ, നിറപറചൊരിയും നിളജലമുതിരും
പുലരികളടിയും പുതിയൊരു കടവില്‍ പൂന്തോണിയൂട്ടും കിനാവേ
(മുള്‍ക്കൂടിനുള്ളില്‍…)
Movie/Album name: Tom And Jerry
Artists