വെണ്ണക്കല്ലു കൊണ്ടല്ലാ വെള്ളി നിലാവു കൊണ്ടല്ലാ സൌന്ദര്യ ദേവതേ നിന്നെ നിര്‍മ്മിച്ചത് സൌഗന്ധികങ്ങള്‍ കൊണ്ടല്ലാ (വെണ്ണ)
രാസക്രീഡയിൽ കാമുകർ ചൂടും രോമാഞ്ചം കൊണ്ട് കരുപ്പിടിച്ചു (രാസ) പ്രേമമെന്ന വികാരമുരുക്കി കാമദേവന്‍ മെനഞ്ഞെടുത്തു - നിന്നെ മെനഞ്ഞെടുത്തു ആ ...ആ ...ആ ....(വെണ്ണക്കല്ലു )
നാഗപഞ്ചമി രാത്രിയില്‍ വിടരും നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു (നാഗ) ഈ മനോജ്ഞ ലതാ സദനത്തിന്‍ പൂമുഖങ്ങള്‍ നിനക്കു തന്നു (ഈ മനോജ്ഞ ) ഭൂമി നിനക്കു തന്നു ആ ...ആ ...ആ ... (വെണ്ണക്കല്ലു)