Orunooril Irunooril

1992
Lyrics
Language: English

Oru noorallirunooralla aynjoorumallallo...
Perunoottaandappuram muthappan kaalam...
Melethil tharavaattil vannu purannavan
Iru pathittaandallo thiruvaayussu.....
Muthappan mahimakal orkkenam ponmakane
Muthappan mahimakal vaazhthenam ponmakane...

Pul polum ponthaatha machi kandathilu
Muthappan chavittumpol nooru meni...
Paathiraa nerathu kaattu thee aalumpol
Muthappan nokkunnu thee kedunnu.....
Athivarsha keduthiyil mannidam mungunnu
Muthappan nadakollumpol duritha shaanthi....
Kodu venal theeyaali naadaake vevunnu...
Muthappanethumpol kulir maari....
Vyaadhi poranjallo maalokarethunnu
Muthappan thottappol roga shaanthi....
Onnolam ponnoru chekkan padinjallo
Muthappa rakshakaa varikelkku ennucham...
Dannam sahiyaanjamma kenithallo
Appozhundallo athbhutham jeevaraksha...
Muthappaa rakshikkennaarokke kenaalum
Keduthikal neengunnu vazhi kaanunnu...
Muthappaa kaikolkkennaarokke vilichaalum
Durithangal neengunnu irul maayunnu....
Muthappaa kaathidennaarokke bhajichaalum
Aadhikal vyaadhikal ozhiyunnallo....
Kulamaake kaakkunnoroorine rakshippuu
Muthappan charithangal orkkanallo....

Muthappan mahimakal orkkenam ponmakane
Muthappan mahimakal vaazhthenam ponmakane...
Muthappan mahimakal orkkenam ponmakane
Muthappan mahimakal vaazhthenam ponmakane...
Language: Malayalam

ഒരുനൂറല്ലിറുനൂറല്ലയ്ഞ്ഞൂറുമല്ലല്ലോ...
പെരുനൂറ്റാണ്ടപ്പുറം മുത്തപ്പൻ കാലം...
മേലേതിൽ തറവാട്ടിൽ വന്നു പുറന്നവൻ
ഇരുപതിറ്റാണ്ടല്ലോ തിരുവായുസ്സു്.....
മുത്തപ്പൻ മഹിമകൾ ഓർക്കേണം പൊന്മകനേ
മുത്തപ്പൻ മഹിമകൾ വാഴ്‌ത്തേണം പൊന്മകനേ...

പുൽപോലും പൊന്താത്ത മച്ചി കണ്ടത്തിലു്
മുത്തപ്പൻ ചവിട്ടുമ്പോൾ നൂറു മേനി...
പാതിരാനേരത്തു് കാട്ടുതീ ആളുമ്പോൾ
മുത്തപ്പൻ നോക്കുന്നു തീ കെടുന്നു.....
അതിവർഷകെടുതിയിൽ മണ്ണിടം മുങ്ങുന്നു
മുത്തപ്പൻ നടകൊള്ളുമ്പോൾ ദുരിതശാന്തി....
കൊടുവേനൽ തീയാളി നാടാകെ വേവുന്നു...
മുത്തപ്പനെത്തുമ്പോൾ കുളിർ മാരി....
വ്യാധി പൊറാഞ്ഞല്ലോ മാലോകരെത്തുന്നു
മുത്തപ്പൻ തൊട്ടപ്പോൾ രോഗശാന്തി....
ഒന്നോളം പോന്നൊരു ചെക്കൻ പടിഞ്ഞല്ലോ
മുത്തപ്പാ രക്ഷകാ വരികേൽക്കു എന്നുച്ചം...
ദണ്ണം സഹിയാഞ്ഞമ്മ കേണിതല്ലോ
അപ്പോഴുണ്ടല്ലോ അത്ഭുതം ജീവരക്ഷ...
മുത്തപ്പാ രക്ഷിക്കെന്നാരൊക്കെ കേണാലും
കെടുതികൾ നീങ്ങുന്നു വഴി കാണുന്നു...
മുത്തപ്പാ കൈക്കൊൾക്കെന്നാരൊക്കെ വിളിച്ചാലും
ദുരിതങ്ങൾ നീങ്ങുന്നു ഇരുൾ മായുന്നു....
മുത്തപ്പാ കാത്തിടെന്നാരൊക്കെ ഭജിച്ചാലും
ആധികൾ വ്യാധികൾ ഒഴിയുന്നല്ലോ....
കുലമാകെ കാക്കുന്നൊരൂരിനെ രക്ഷിപ്പൂ
മുത്തപ്പൻ ചരിതങ്ങൾ ഓർക്കണല്ലോ....

മുത്തപ്പൻ മഹിമകൾ ഓർക്കേണം പൊന്മകനേ
മുത്തപ്പൻ മഹിമകൾ വാഴ്‌ത്തേണം പൊന്മകനേ...
മുത്തപ്പൻ മഹിമകൾ ഓർക്കേണം പൊന്മകനേ
മുത്തപ്പൻ മഹിമകൾ വാഴ്‌ത്തേണം പൊന്മകനേ...
Movie/Album name: Swaroopam
Artists