Maargazhiye (Enthu Rasamenno Ninmukham Kaanaan)

2025
Lyrics
Language: Malayalam

എന്ത് രസമെന്നോ നിൻ മുഖം കാണാൻ
പാതിയായ് വിരിയും മാരിവിൽ പോലെ
ചിത്തിരമണിമലരേ വാ വാ ഒറ്റക നിരയായ്
ഒത്തിരി നിറമിനിയും വേണം
മാർഗഴിയേ നിൻ നീല വാർമുടിയിൽ
തിരുകുന്ന പൂവേതോ കരവീരമോ
കൈതയോ കാട്ടു ചെമ്പകമോ
പാഴ് നിലവേ പ്രേമ പാർവണേന്ദുവിലെ
പൊതിയുള്ള പൂവിതളേ നിൻ പുഞ്ചിരിയിൽ
കണ്ടു ഞാൻ ഒരാവണിക്കാലം
കണ്ണിൽ മറു കണ്ണിൽ
നറുമൊഴി കലർന്നൊരു പ്രണയമേ
പാതിരാക്കനവോനീ പാരിജാതമോ
വിണ്ണിലെ മഴയോ നീ വെണ്ണിലാ മഴയോ

ഒന്നു കണ്ടാൽ മാത്രം മിണ്ടാൻ മാത്രം
കാണാ കാറ്റായ് വന്നൂ ഞാൻ
കണ്ണാടി തിരയിൽ മുങ്ങി
പൊന്നോടക്കുഴലുറങ്ങി
മഞ്ചാടി കിളി മൊഴിഞ്ഞു
തേരില്ലാ കഥ നിറഞ്ഞു
ഇവിടെ ഞാൻ എൻ ഹൃദയമേ മോഹമേ
പ്രണയ നിലാ കിളിയേ നീ പാടുമോ
മാർഗഴിയേ നിൻ നീല വാർമുടിയിൽ
തിരുകുന്ന പൂവേതോ കരവീരമോ
കൈതയോ കാട്ടു ചെമ്പകമോ

നീ അക്കരെയെങ്ങോ ഇക്കരെ ഞാനും
കാത്തിരിപ്പാണേ പൂന്തിങ്കൾ
തന്നാരം വന്നണഞ്ഞു
കാട്ടാറിൻ തിരയുണർന്നു
തൂവാന കിളി പറഞ്ഞു
നീലാമ്പൽ ചിരി പടർന്നു
എവിടെയോ അങ്ങെവിടെയോ
നൂറോർമ്മകൾ
പ്രണയ നിലാ കിളിയേ നീ പാടുമോ
മാർഗഴിയേ നിൻ നീല വാർമുടിയിൽ
തിരുകുന്ന പൂവേതോ കരവീരമോ
കൈതയോ കാട്ടു ചെമ്പകമോ
കണ്ണിൽ മറു കണ്ണിൽ
നറുമൊഴി കലർന്നൊരു പ്രണയമേ
പാതിരാക്കനവോനീ പാരിജാതമോ
വിണ്ണിലെ മഴയോ നീ വെണ്ണിലാ മഴയോ
Movie/Album name: Shanthamee Rathriyil
Artists