Maanathengaandum

1995
Lyrics
Language: Malayalam

മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ മാണിക്യച്ചെമ്പഴുക്ക
തോണ്ടിപ്പറിച്ചങ്ങു വെറ്റില നൂറാക്കി ചാരെ മുറുക്കിത്തുപ്പി
ആരോമുറുക്കിത്തുപ്പി വാനം ആകെ ചെമന്നു പോയി
(മാനത്തെങ്ങാണ്ടു )

മേലാളക്കാവിലുമ്മേലേ വാനില്‍ മോന്തായത്തിന്മേലൊരൂയല്‍ കെട്ടി
ആടിക്കളിച്ചൊരു ചന്ദ്രക്കലമാനെ ആരാനും ഇന്നു കണ്ടോ
(മേലക്കാവിലു )
ആരോ വല വിരിച്ചു കലമാനെ ആരോ പിടിച്ചെടുത്തു (2)
പൊന്നാലിന്‍ കൂടൊന്നിലിട്ടതിനെ കൊണ്ടുപോയി പൂട്ടിയിട്ടു
അതിനെ കൊണ്ടുപോയി പൂട്ടിയിട്ടു
(മാനത്തെങ്ങാണ്ടു )

ചന്ദ്രക്കലമാന്‍കിടാവുമായി കിന്നാരം ചൊല്ലുന്ന പെണ്‍കിടാവു്
ഇത്തിരിനെഞ്ചിലെ ചെപ്പിനകത്തൊരു സ്വപ്നമൊളിച്ചു വച്ചു
(ചന്ദ്രക്കലമാന്‍ )
പൊന്നിന്‍ കിനാവു് നെയ്തു കനവിലു് തന്നെ മറന്നു നിന്നു (2)
മാനത്തിന്നോരത്തു് നേരം വെളുത്തിട്ടും ആരെയോ കാത്തു നിന്നു
പെണ്ണു് ആരെയോ നോക്കി നിന്നു
(മാനത്തെങ്ങാണ്ടു )
Movie/Album name: Maanikyachempazhukka
Artists