SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Venalil vingiyo oru kanneerin paadam Ormma than verukal venthurukum paadam Aararinju nerinte sooryagaadhakal... Neerunangum aathmaavin snehageethikal... Akalangalil sathyame maanjuvo... Venalil vingiyo oru kanneerin paadam Ormma than verukal venthurukum paadam... Kaalame nee theerkkunnu kaivilangukal Kooriruttilaakunnu pootha pularikal...(2) Enniyenni cherthuvecha mohamaakeyum Manninullil veenadinja poykkinaavukal Akameriyum smrithikalumaay Athuvazhi alayumi padhikanu punarjjaniyo... Venalil vingiyo oru kanneerin paadam Ormma than verukal venthurukum paadam... Chenkanal nilam thannil mookasaandramaay Sankadangal korkkunnuu shyaama sandhyakal...(2) Nanmakondu menjorukkum janma medayil Neethi thedum ven piraave nonthu thengiyo... Ithalidumee ninavukalil Ilaveyil oru puthu kadhayini ezhuthidumo.... (venalil vingiyo....) വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം ആരറിഞ്ഞു നേരിന്റെ സൂര്യഗാഥകൾ... നീരുണങ്ങും ആത്മാവിൻ സ്നേഹഗീതികൾ... അകലങ്ങളിൽ സത്യമേ മാഞ്ഞുവോ... വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം... കാലമേ നീ തീർക്കുന്നു കൈവിലങ്ങുകൾ കൂരിരുട്ടിലാകുന്നു പൂത്ത പുലരികൾ...(2) എണ്ണിയെണ്ണി ചേർത്തുവെച്ച മോഹമാകെയും മണ്ണിനുള്ളിൽ വീണടിഞ്ഞ പൊയ്ക്കിനാവുകൾ അകമെരിയും സ്മൃതികളുമായ് അതുവഴിയലയുമി പഥികനു് പുനർജ്ജനിയോ... വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം.... ചെങ്കനൽനിലം തന്നിൽ മൂകസാന്ദ്രമായ് സങ്കടങ്ങൾ കോർക്കുന്നൂ ശ്യാമസന്ധ്യകൾ...(2) നന്മകൊണ്ടു മേഞ്ഞൊരുക്കും ജന്മമേടയിൽ നീതിതേടും വെൺപിറാവേ നൊന്തുതേങ്ങിയോ... ഇതളിടുമീ നിനവുകളിൽ ഇളവെയിലൊരു പുതുകഥയിനി എഴുതിടുമോ.... (വേനലിൽ വിങ്ങിയോ....)
Movie/Album name: Ilanjikkaavu PO
Movie Summary: Ilanjikkaavu PO is a 2015 Malayalam film set against a rural backdrop, revolving around the lives and relationships of people in a village community.
Song Credits:
- Song: Venalil Vingiyo
- Film: Ilanjikkaavu PO (2015)
- Language: Malayalam
Musical Style: Melodic/folk-inflected film song.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists