Thelimayodozhukidunna Puzhakalallayo

2025
Lyrics
Language: Malayalam

തെളിമയോടൊഴുകിടുന്ന പുഴകളല്ലയോ
കുളിർമ നൽകി നിന്നിലെ ശുഭ പ്രതീക്ഷകൾ
തെളിമയോടൊഴുകിടുന്ന പുഴകളല്ലയോ
കുളിർമ്മ നൽകി നിന്നിലെ ശുഭ പ്രതീക്ഷകൾ
മലിനമായ ചിന്തകൊണ്ടഴുക്കുചാലുകൾ
ഒഴുകിവന്ന് പുഴയിലായി പുഴ കിതക്കയും
മലിനമായ ചിന്തകൊണ്ടഴുക്കുചാലുകൾ
ഒഴുകിവന്ന് പുഴയിലായി പുഴ കിതക്കയും
പുഴ ഇഴഞ്ഞ് തൊട്ടിടുമ്പോൾ നദി പിടക്കയും
മരണമെന്ന് നദി പറഞ്ഞു നിങ്ങൾ കേട്ടുവോ
പുഴ ഇഴഞ്ഞ് തൊട്ടിടുമ്പോൾ നദി പിടക്കയും
മരണമെന്ന് നദി പറഞ്ഞു നിങ്ങൾ കേട്ടുവോ
മധുരം നിറയും കനികൾ ശലഭം തിരയും മധുവും
കരുതും മലരിൽ കിരണം സുലഭം തരുമീ സൂര്യൻ
നിറവസന്ത പുളകമായി പുലരുക നീ വസുന്ധരേ
മധുരം നിറയും കനികൾ ശലഭം തിരയും മധുവും
കരുതും മലരിൽ കിരണം സുലഭം തരുമീ സൂര്യൻ
നിറവസന്ത പുളകമായി പുലരുക നീ വസുന്ധരേ
തെളിമയോടൊഴുകിടുന്ന പുഴകളല്ലയോ
കുളിർമ നൽകി നിന്നിലെ ശുഭ പ്രതീക്ഷകൾ

മലനമുക്കു തന്നതെന്ത് ദാഹനീരുകൾ
തരു നമുക്കു നൽകി ശുദ്ധവായു പുണ്യമായ്
മലനമുക്കു തന്നതെന്ത് ദാഹനീരുകൾ
തരു നമുക്കു നൽകി ശുദ്ധവായു പുണ്യമായ്
മലതകർന്ന് തരുവുണങ്ങി കരി പുകക്കുഴൽ
വായുവേറ്റി വാങ്ങിടും വിഷപ്പകർച്ചകൾ
തെളിമയോടൊഴുകിടുന്ന പുഴകളല്ലയോ
കുളിർമ നൽകി നിന്നിലെ ശുഭ പ്രതീക്ഷകൾ
Movie/Album name: Super Gimni
Artists