Kaamante Kodiyude Adayaalam

1976
Lyrics
Language: English

Kaamante kodiyude adayaalam
Kaaminee nin kaarkkoonthalam athu
Raasaleelayilazhiyumbozhoru
Raajamallippoo choodikkaam

Anangumbol thulumbum nin palunkugolam
Akathaarilunarthunnorilathaalam
Aranjaanam kilungunnorarakkettu
Aaveshamunarthidum ankathattu
(kaamante......)

Kannaadi tholkkunna minuminuppu
Karalil kulirmmayulla kanankaalu
Ethilayum madhurikkum malarnikunjam
Chethoharee nin navayouvvanam
(kaamante....)
Language: Malayalam

കാമന്റെ കൊടിയുടെ അടയാളം
കാമിനീ നിൻ കാർക്കൂന്തളം അതു
രാസലീലയിലഴിയുമ്പോഴൊരു
രാജമല്ലിപ്പൂ ചൂടിക്കാം
(കാമന്റെ....)

അനങ്ങുമ്പോൾ തുളുമ്പും നിൻ പളുങ്കുഗോളം
അകതാരിലുണർത്തുന്നൊരിലത്താളം
അരഞ്ഞാണം കിലുങ്ങുന്നൊരരക്കെട്ട്‌
ആവേശമുണർത്തിടും അങ്കത്തട്ട്‌
(കാമന്റെ......)

കണ്ണാടി തോൽക്കുന്ന മിനുമിനുപ്പ്‌
കരളിൽ കുളിർമ്മയുള്ള കണങ്കാല്‌
ഏതിലയും മധുരിക്കും മലർനികുഞ്ജം
ചേതോഹരീ നിൻ നവയൗവ്വനം
(കാമന്റെ....)
Movie/Album name: Yudhabhoomi
Artists