പെണ്ണിന്ന് ദേവിയെന്ന് നാമമേകിയോനേ നിന്നോടായ് നൊമ്പരത്തില്‍ നിന്നുമൊരു ചോദ്യം ദൈവത്തിന്‍ കോവിലെല്ലാം കല്ലറകളാണോ? തേരോടെ വയ്ക്കും മരം തൂക്കുമരമാണോ? [പെണ്ണിന്ന് ദേവിയെന്ന്]
ആ...... മദ്യം നല്‍കും നവബോധം മര്‍ദ്ദനത്താല്‍ അഭിഷേകം മഹിളകള്‍തന്‍ ജാലം വീഥികളില്‍ വില്‍ക്കാന്‍ ജീവനുള്ള മാംസം നിയമത്തിന്നുറക്കം ധര്‍മ്മത്തിന്‍ മയക്കം ഉണര്‍ന്നു ഇവിടെ ക്രൂരത മാത്രം [പെണ്ണിന്ന് ദേവിയെന്ന്]
ഏറുന്ന ദാരിദ്ര്യം കേഴുന്ന ചാരിത്ര്യം വിശപ്പിന്റെ തീയില്‍ എരിയുന്നനേരം അഴിയുന്ന മാനം വിളയൊന്നു ലഭിക്കും വിധിയെന്ന് ചുമക്കും ഇതുമൊരു കര്‍മ്മം ഇതു പെണ്ണിന്‍ ജന്മം [പെണ്ണിന്ന് ദേവിയെന്ന്] ആ......