കത്താത്ത കാര്‍ത്തിക വിളക്കുപോലെ കണ്ണീരിലലിയുന്ന കവിത പോലെ വിടരാതെ കൊഴിയുന്ന പൂവു പോലെ തകരുന്ന സ്വപ്നത്തിന്‍ കളിപ്പാവ ഞാന്‍ (കത്താത്ത)
എഴുതാത്ത കഥയിലെ നായിക ഞാന്‍ - ആരും അറിയാത്ത വസന്തത്തിന്‍ മണമാണു ഞാന്‍ എഴുതാത്ത കഥയിലെ നായിക ഞാന്‍ - ആരും അറിയാത്ത വസന്തത്തിന്‍ മണമാണു ഞാന്‍ ഉയരാത്ത ഗാനത്തിന്‍ ശ്രുതിയാണു ഞാന്‍ നീരില്‍ ഒരു ദു:ഖമെഴുതിയ പടമാണു ഞാന്‍ (കത്താത്ത)
ഹൃദയത്തിന്‍ വാതിലുകള്‍ അടഞ്ഞുപോയി ഏതോ മൃദുലവികാരമതില്‍ ചിതറിപ്പോയി ഹൃദയത്തിന്‍ വാതിലുകള്‍ അടഞ്ഞുപോയി ഏതോ മൃദുലവികാരമതില്‍ ചിതറിപ്പോയി മധുരാര്‍ദ്രഗാനധാര പകരാതെ പാവം മമസ്വപ്നവീണ വീണു തകര്‍ന്നു പോയി (കത്താത്ത)