ഉം...ഉംഹും...ഒ ഓ...ഒ ഓ...ഹുഹുഹും...ഒ ഓ.. മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ... ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ താനേയെത്തും വേനൽക്കാറ്റിൻ ചിങ്കാരം പോലും നീയോതും തേനായി....കാതോരം ഞാൻ കേൾക്കുന്നു പുതുമഴ തേടുന്നേതോ വേഴാമ്പൽ പോലെ പനിമതി തേടുന്നേതോ നീലാമ്പൽ പോലെ.... ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ... ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....
ഓർമ്മകൾ ആലോലം ഓളങ്ങൾ നെയ്യുന്നു അനുദിനം അലസമൊഴുകിയെങ്ങോ എന്നുള്ളം... രാവറിയാ മൗനം വന്നെന്നെ മൂടാതെ മൊഴിയുടെ മഴ ചിതറിയ നീയാം വെണ്മേഘം... പുതുകണിയേകാനെത്തും വൈശാഖം പോലെ കനിവൊടു കാലം നൽകും കൈനീട്ടം പോലെ ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ.... മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ... ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....
തൂമണിക്കണ്ണാടി കാണുമ്പോഴെന്നും നീ മറുമുഖമെഴുതിയണയും ഓമൽ ചേലായി ഞാൻ ഇമ ചിമ്മുമ്പോൾ....ആരാരും കാണാതെ കവിളിണ തഴുകിയകലും ഏതോ ദൂരം നീ.... വരിയുടെ കൂടെ ചേരും സംഗീതം പോലെ അഴകൊടു കാലിൽ ചേലും മഞ്ജീരം പോലെ.... ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....
മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ... ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ താനേയെത്തും വേനൽക്കാറ്റിൻ ചിങ്കാരം പോലും നീയോതും തേനായി....കാതോരം ഞാൻ കേൾക്കുന്നു പുതുമഴ തേടുന്നേതോ വേഴാമ്പൽ പോലെ പനിമതി തേടുന്നേതോ നീലാമ്പൽ പോലെ.... ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ......