Left right left right about turn Ho oho Oru gaanaveechikapole Oru swapna nirvruthipole Anuraaga bhaavana neeyen Akaathaarin muttathu padamvechu (oru gaanaveechikapole.....) Left right left right leftright leftright About turn
Kankalil mounavum kaavyangal paadave Kaanchana poomukham naanathil mungave (kankalil.....) Aa mounathin oru swaramunarthaam Aa naanathil oru poo vidarthaam Valarunnu mohamennullil Malaramban mohikkum madhuvaanee (oru gaanaveechikapole....)
Punchiri pallinaal en manam maaykayaay Poonilaamethayil uranguvaan daahamaay (punchiri.....) Aa vaadiyiloru thennalaakaam Aa malarukal nukarnnonnu mayangaam Valarunnu mohamennullil Malaramban mohikkum maduvaanee (oru gaanaveechikapole....)
Language: Malayalam
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എബൗട്ട് ടേൺ ഹോ ഓ ഹോ ഒരു ഗാനവീചികപോലെ ഒരു സ്വപ്ന നിർവൃതിപോലെ അനുരാഗ ഭാവന നീയെൻ അകതാരിൻ മുറ്റത്തു പദംവെച്ചു (ഒരു ഗാനവീചികപോലെ.....) ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്‌റൈറ്റ് ലെഫ്റ്റ്‌റൈട്ട് എബൗട്ട് ടേൺ
കൺകളിൽ മൗനവും കാവ്യങ്ങൾ പാടവെ കാഞ്ചന പൂമുഖം നാണത്തിൽ മുങ്ങവെ (കൺകളിൽ.....) ആ മൗനത്തിൻ ഒരു സ്വരമുണർത്താം ആ നാണത്തിൽ ഒരു പൂ വിടർത്താം വളരുന്നു മോഹമെന്നുള്ളിൽ മലരമ്പൻ മോഹിക്കും മധുവാണീ (ഒരു ഗാനവീചികപോലെ....)
പുഞ്ചിരി പല്ലിനാൽ എൻ മനം മായ്കയായ് പൂനിലാമെത്തയിൽ ഉറങ്ങുവാൻ ദാഹമായ് (പുഞ്ചിരി.....) ആ വാടിയിലൊരു തെന്നലാകാം ആ മലരുകൾ നുകർന്നൊന്നു മയങ്ങാം വളരുന്നു മോഹമെന്നുള്ളിൽ മലരമ്പൻ മോഹിക്കും മധുവാണീ (ഒരു ഗാനവീചികപോലെ....)