മഴനനവറിയും മനസ്സു താനേ എരികനലുലയായ് ഇതാ.. ചെറുവിരലിതളുകൾ വിട പറയാൻ വെമ്പിയോ...
പകുതിയിൽ തന്നെ നിന്നിടും ഒരു ചെറുതോണി പിന്നെയും മറുകര ചെന്നണഞ്ഞിടുവാൻ തുഴയുകയായ് നിറമുറഞ്ഞൊരു നെഞ്ചകങ്ങളിൽ പിടയണു നൊമ്പരങ്ങളിൽ കുരുന്നിനു കാവലായി ജീവനേകിടാം മൗനം വഴി മാറി വീണ്ടും ഒരു തൂവൽതാരാട്ടായ് മാറാം മടിച്ചൂടിലായ് കണ്മണി ചായുമാ നേരമോ ഇരുളുകൾ ഒഴിഞ്ഞൊരു കഥ പറയാം അമ്മയായ്..അമ്മയായ്,….അമ്മയായ്..