Poomara Chaayathan

1991
Lyrics
Language: Malayalam

പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...
ഒന്നിച്ചിരുന്നു നാം ഓര്‍മ്മയില്‍ ഉന്മാദ
സ്വപ്നത്തിന്‍ പന്തല്‍ ഒരുക്കിടുന്നു...(ഒന്നിച്ചിരുന്നു നാം..)
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...

ഈ കൊച്ചു കായലിന്‍ ഓളങ്ങള്‍ നിന്നോടു്
കിന്നാരം മെല്ലെ മൊഴിഞ്ഞിടുമ്പോള്‍...(ഈ കൊച്ചു...)
കാൽ‌ത്തലം മെല്ലെ ഞാനൊന്നുഴിഞ്ഞൂ
കാൽച്ചിലമ്പപ്പോള്‍ ചിരിച്ചൂ....
ചിരിച്ചൂ....ചിരിച്ചൂ......

ഇക്കിളിയൂട്ടും നിന്‍ പൊക്കിള്‍ച്ചുഴിയിലെ
പൊന്നിന്‍ കിനാവുകള്‍ പൂത്തിടുമ്പോള്‍....(ഇക്കിളിയൂട്ടും..)
ഈ മലര്‍വാടിയില്‍ പൂത്തുവിരിഞ്ഞൊരു
പൂവിലെ പൂമ്പൊടി കവിളില്‍...
കവിളില്‍...കവിളില്‍...
(പൂമരഛായകള്‍....)
Movie/Album name: Daivasahaayam Lucky Centre
Artists