ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
♪ ♫ ♪ ♫ ♪ ♫ ♪ ♫
ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ് നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍ അവയുടെ അനുപമ നൈവേദ്യം നുകരൂ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
♪ ♫ ♪ ♫ ♪ ♫ ♪ ♫
ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും അടയും ഒരനിതര സായൂജ്യ ലഹരി ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ