Puthiya Lokame

1988
Lyrics
Language: Malayalam

ലാലാലാ...ലലലാലാ..
ലലലാലാ..

പുതിയ ലോകമേ നിറമണിയും വാനമേ
വരുന്നു ഞങ്ങള്‍ കിളികള്‍ പോല്‍
ഉയര്‍ന്നും താണും തിരകള്‍ പോല്‍
അഴകിന്‍ കരങ്ങളില്‍ കളിയാടി (പുതിയ ലോകമേ..)
പുതിയ ലോകമേ നിറമണിയും വാനമേ (2)

ലാലാലാ...ലലലാലാ..
ലലലാലാ..

ഹരിതം മൂടും താഴ്‌വാരം
ഇവിടം കാറ്റിന്‍ സങ്കേതം (ഹരിതം..)
ഈ മണ്ണില്‍ വാഴുവാന്‍
വര്‍ണ്ണങ്ങള്‍ ചൂടുവാന്‍
ഒരുനാളൊന്നും പോരല്ലോ? (പുതിയ ലോകമേ..)

ലാലാലാ...ലലലാലാ..
ലലലാലാ..

ശിലയും മുള്ളും പൂവാകും
ഇവിടെ ഏതും സംഗീതം (ശിലയും..)
ഈ ഭംഗി പുല്‍കുവാന്‍
സ്വപ്നങ്ങള്‍ കാണുവാന്‍
ഇനിയും വേണം ജന്മങ്ങള്‍ (പുതിയ ലോകമേ..)

ലാലാലാ...ലലലാലാ..
ലലലാലാ..
Movie/Album name: Ghoshayaathra
Artists