Kandu Ninnil

2015
Lyrics
Language: English

Kandu ninnil kandu...
Varnnam choodum maayaatheeram
Ninnu munnil ninnu..
Oro poovum chaithram neetti...
Moham kokilamaay...moolum sheelukalum..
Kettuu...kettuu...njaan...
Kettuu...kettuu...njaan.....

Aadum malar thorum..
Thenin kadalum njaan kanduu...kanduu...
Sooryan pranayaardram nokkum
Pularkaalam chaare thiri neettunnu
Maunam narumanjaay moodum
Chodimeethe haasam thiranokkunnu
Ee theeram...priyatharamaay maarunnu...
Thaarangal...ithilaliyaan porunnu
Pala yugamaay alayum manamaam shalabham
Kandu ninnil kandu...
Varnnam choodum maayaatheeram
Moham kokilamaay...moolum sheelukalum..
Kettuu...kettuu...njaan...

Venal kanalaadum kaalam
Pala kaatham doore...doore..
Sneham kanavallennothum
Kulirkaattennullil unarvvekunnu...
Oro njodiyum njaan oro pulakathin
Chithram smrithi cherkkunnu
Ee bhoovin athirivide theerunnuu...
Swarggangal...karathaliril cherunnu
Ini ithilum madhuram janiyil varumo...

Kandu ninnil kandu...
Varnnam choodum maayaatheeram
Ninnu munnil ninnu..
Oro poovum chaithram neetti...
Moham kokilamaay...moolum sheelukalum..
Kettuu...kettuu...njaan...
Kettuu...kettuu...njaan.....
Language: Malayalam

കണ്ടു നിന്നിൽ കണ്ടു....
വർണ്ണം ചൂടും മായാതീരം
നിന്നു മുന്നിൽ നിന്നു..
ഓരോ പൂവും ചൈത്രം നീട്ടി...
മോഹം കോകിലമായ്...മൂളും ശീലുകളും..
കേട്ടൂ....കേട്ടൂ....ഞാൻ...
കേട്ടൂ....കേട്ടൂ....ഞാൻ......

ആടും മലർ തോറും...
തേനിൻ കടലും ഞാൻ കണ്ടൂ....കണ്ടൂ...
സൂര്യൻ പ്രണയാർദ്രം നോക്കും
പുലർകാലം ചാരെ..തിരിനീട്ടുന്നു
മൗനം നറുമഞ്ഞായ് മൂടും
ചൊടിമീതെ ഹാസം തിരനോക്കുന്നു
ഈ തീരം....പ്രിയതരമായ് മാറുന്നു..
താരങ്ങൾ....ഇതിലലിയാൻ പോരുന്നു..
പല യുഗമായ്‌ അലയും മനമാം ശലഭം
കണ്ടു നിന്നിൽ കണ്ടു....
വർണ്ണം ചൂടും മായാതീരം
മോഹം കോകിലമായ്...മൂളും ശീലുകളും..
കേട്ടൂ....കേട്ടൂ....ഞാൻ....

വേനൽ കനലാടും കാലം
പല കാതം ദൂരേ...ദൂരേ...
സ്നേഹം കനവല്ലെന്നോതും
കുളിർകാറ്റെന്നുള്ളിൽ ഉണർവ്വേകുന്നു...
ഓരോ ഞൊടിയും ഞാൻ ഓരോ പുളകത്തിൻ
ചിത്രം സ്മൃതി ചേർക്കുന്നു
ഈ ഭൂവിൻ അതിരിവിടെ തീരുന്നൂ....
സ്വർഗ്ഗങ്ങൾ....കരതളിരിൽ ചേരുന്നു
ഇനി ഇതിലും മധുരം ജനിയിൽ വരുമോ...

കണ്ടു നിന്നിൽ കണ്ടു....
വർണ്ണം ചൂടും മായാതീരം
നിന്നു മുന്നിൽ നിന്നു..
ഓരോ പൂവും ചൈത്രം നീട്ടി...
മോഹം കോകിലമായ്...മൂളും ശീലുകളും..
കേട്ടൂ....കേട്ടൂ....ഞാൻ...
കേട്ടൂ....കേട്ടൂ....ഞാൻ......
Movie/Album name: Life of Josootty
Artists