Nizhalurangave [Filler Song]

1995
Lyrics
Language: Malayalam

നിഴലുറങ്ങവേ സഞ്ചാരമോ
കഥ തുടങ്ങവേ കിന്നാരമോ
വേഷമായ് നീ ആടും
ആതിരാപ്പൂങ്കാറ്റേ
കന്നിത്താളിലങ്ങിങ്ങായ്
മിന്നി പാറുമ്പോൾ
ചെല്ലക്കാറ്റിലൊന്നൊന്നായ്
തെന്നിപ്പായുമ്പോൾ
മൊഴി മറന്നുവോ വഴിയടഞ്ഞുവോ
മിഴിയിടഞ്ഞുവോ പനിമതീ
(നിഴലുറങ്ങവേ...)

ഓളങ്ങളേ കതിരിതാടും
മോഹങ്ങളിൽ തിരകളേറും
കാൽക്കീഴിലെ തരിമണൽ
കാതോർക്കുമീ ചിറകടി
കാണേ കാർമുകിലെന്നോ നൽകിയ
വെളളിത്താഴുകൾ
വേനൽക്കാവലിനമ്പേ മാറിയ കള്ളത്താഴുകൾ
ഇളനീർ കുളിരിൻ കൂടുമായ്
കടുകിട പതറിയൊരിടയനു നൊമ്പരമോ
(നിഴലുറങ്ങവേ...)

തീപ്പന്തിനാൽ കുറിയ നാവും
തോൽക്കുന്നതോ പ്രണയസാരം
മാൻപേട തൻ നെഞ്ചിലും
തോരാത്തൊരീ ദുന്ദുഭി
കീഴെ പാൽനിലവേരാൽ മൂടിയ കള്ളിപ്പാലകൾ
മേലേക്കാവുകളമ്പായ് മാറ്റിയ കൊല്ലപ്പാടുകൾ
ഇളമാന്തളിരിൻ കൂടയിൽ
കുളിരണി തഴുകുമൊരിതളിലെ മർമ്മരമോ
(നിഴലുറങ്ങവേ...)
Movie/Album name: Kusrithikaattu
Artists