പാദരേണു തേടി അണഞ്ഞൂ ദേവ പാദരേണു തേടി അണഞ്ഞൂ മുരളിവിലോലദയാലോ.. മുരളിവിലോലദയാലോ നിന്റെ പാദരേണു തേടി അണഞ്ഞൂ ദേവ പാദരണു തേടി അണഞ്ഞൂ ആ..ആ..ആ..ആ..ആ..ആ.. ആാ..ആാ..ആാ..ആാ..ആാ..ആാ.. പാദരേണു തേടി അണഞ്ഞൂ
സൗവർണ്ണ സോപാനത്തിൽ എന്റെ ഗാനനൃത്താഞ്ജലി എന്റെ അശ്രുപുഷ്പങ്ങളാൽ നിറമാല ചാർത്തുന്നു ഞാൻ.. (സൗവർണ്ണ..) കരുണാ സുധാംശു അല്ലേ ? സാമഗാനവീചി തഴുകും ദേവ പാദരേണു തേടി അണഞ്ഞൂ..
കായാമ്പൂ വർണ്ണാ നിന്റെ കാൽത്തളിരിൽ വീഴുന്നു ഞാൻ എന്നുടലും എന്നാത്മാവും നൃത്തമാടി വീഴുന്നിതാ.. (കായാമ്പൂ..) തഴുകി തലോടുകില്ലേ? പാദ താരിൽ എന്നെ അണയ്ക്കൂ ദേവ പാദരേണു തേടി അണഞ്ഞൂ മുരളിവിലോലദയാലോ... മുരളിവിലോലദയാലോ നിന്റെ പാദരേണു തേടി അണഞ്ഞൂ ദേവ പാദരണു തേടി അണഞ്ഞൂ..
ധ നി സ ധ ധ നി സ ധ നി ധ മ ധ മ രി മ രി സ നി സ നി ധ നി സ സ രി മ പ ധ നി സ രി രി മ പ ധ നി സ രി ധ രി സ നി സ സ നി ധ നി നി ധ മ പ മ പ ധ നി സ മ രി സ രി നി രി സ നി സ പ മ പാദരേണു തേടി അണഞ്ഞൂ ദേവ പാദരണു തേടി അണഞ്ഞൂ..