നീ എൻ ആകാശ തീരങ്ങളിൽ തൂവുന്ന മേഘങ്ങളിൽ നീ ഇടം തന്ന സ്വപനങ്ങളാൽ കൂട് കൂട്ടുന്നു ഞാൻ നേരിൻ്റെ പൂവോന്ന് നീ തന്നതും നൂവിൻ്റെ നോവേറി ഉള്ളാകവെ കാണുന്നിഴൽ പോലെ പോരേണമേ കൂടെ നീ എന്നുമേ മം..... മം.....
ഏതോ മുകിൽ മായ്ചാ വെയിൽ വീഴുന്നു വർണങ്ങളായ് വീണ്ടും പകൽ താലങ്ങളിൽ പൂക്കൾ കൊരുക്കുന്നിതാ ഈ രാവ് നമ്മിൽ നിറക്കുന്നതെന്തോ ഈ കാറ്റ് നമ്മിൽ കുറിക്കുന്നതെന്തോ ഈയുള്ള ജന്മം എന്തെ നിറഞ്ഞു ഈ മണ്ണും ഈ വിണ്ണും എന്തെ പറഞ്ഞു പിരിയാതിനിയും ഒരു വരിയായ് ഇവിടെ നിറയണം.. മം.....മം....