Naranithil verumoru karu maathram - ee Prapancham vidhiyude kalam maathram Chirikkalum madikkalum kanneerozhukkalum Kalikkaaran varaykkunna kalliyil maathram Kalliyil maathram (pirannappol)
Language: Malayalam
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? നരജന്മനാടകത്തിലാദ്യന്തമിടക്കിടെ മുഴങ്ങുന്ന പല്ലവി കരച്ചില്‍ മാത്രം - ഇതില്‍ സുഖമെന്ന മരുപ്പച്ചയെവിടേ - എവിടേ എവിടേ
വിധിയെന്ന ചതുരംഗക്കളിക്കാരന്‍ മുന്നില്‍ പതിവായി കളിയാടാനിരിക്കുന്നൂ സുഖദുഖക്കള്ളികളിലിടക്കിടെ മനുഷ്യരെ നിരത്തുന്നു നീക്കുന്നു വെട്ടിമാറ്റുന്നൂ - വെട്ടിമാറ്റുന്നൂ. പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ?
നരനിതില്‍ വെറുമൊരു കരു മാത്രം ഈ പ്രപഞ്ചം വിധിയുടെ കളം മാത്രം ചിരിക്കലും മദിക്കലും കണ്ണീരൊഴുക്കലും കളിക്കാരന്‍ വരക്കുന്ന കള്ളിയില്‍ മാത്രം കള്ളിയില്‍ മാത്രം പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ?