വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ് എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ വിരുന്നു വന്നു വെറുതെ വിരുന്നു വന്നു (വെള്ളി ) കാതിലോല തക്കയണിഞ്ഞ് കല്ല്‌മാല മാറിലണിഞ്ഞ് കന്നിമണ്ണില്‍ കാല്‍വിരല്‍ കൊണ്ടവള്‍ കളം വരച്ചു ഓ ഓ..കളം വരച്ചു (വെള്ളി...)
നാണമെങ്ങും പൊട്ടിവിരിഞ്ഞു നാവില്‍ നിന്നും മുത്തുകൊഴിഞ്ഞു കരളിനുള്ളില്‍ കണ്‍മുന കൊണ്ടവള്‍ കവിത കുറിച്ചു ഓ ഓ..കവിത കുറിച്ചു (വെള്ളി )
കാറ്റ് വന്നു കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകള്‍ പൊത്തി ഓ .ഓ. (കാറ്റ് വന്നു) മാന്‍ കിടാവേ നീ മാത്രമെന്തിനു മറഞ്ഞു നിന്നൂ എന്തേ മറഞ്ഞു നിന്നു (വെള്ളി ചിലങ്ക)