Manushyanakanam

2023
Lyrics
Language: Malayalam

മനുഷ്യനാകണം മനുഷ്യനാകണം
ഉയർച്ചതാഴ്ച്ചകൾക്കതീതമായ സ്നേഹമേ
നിനക്കു ഞങ്ങൾ പേരിടുന്നതാണു മാർക്സിസം
മനുഷ്യനാകണം മനുഷ്യനാകണം
ഉയർച്ചതാഴ്ച്ചകൾക്കതീതമായ സ്നേഹമേ
നിനക്കു ഞങ്ങൾ പേരിടുന്നതാണു മാർക്സിസം

കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം
എങ്കിലെന്ത് തോൽക്കുകില്ലതാണു മാർക്സിസം
തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം

മാറ്റമെന്ന മാറ്റമേ നേർവഴിക്കു മാറണം
മാറിമാറി നാം മനുഷ്യരൊന്നുപോലെയാകണം
നേർവഴിക്കു നാം കൊടുത്ത പേരതാണു മാർക്സിസം
ആ നേർവഴിക്കു നാം കൊടുത്ത പേരതാണു മാർക്സിസം

കഴിവിനൊത്തു പണിയണം ചിലവിനൊത്തെടുക്കണം
മിച്ചമുള്ളതോ പകുത്തു പങ്കുവെയ്ക്കണം...
ഞാനുമില്ല നീയുമില്ല നമ്മളാകണം
നമുക്കു നമ്മളെ പകുത്തു പങ്കുവെയ്ക്കണം
പ്രണയമേ....കലഹമേ...
പ്രണയമേ....കലഹമേ...പ്രകൃതി സ്നേഹമേ...
നിനക്കു ഞങ്ങൾ പേരിടുന്നതാണു മാർക്സിസം
തോൽക്കുകില്ല....തോൽക്കുകില്ല..
തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം
മനുഷ്യനാകണം....മനുഷ്യനാകണം
പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും
തുല്ല്യമെന്ന നേരതിന്റെ പേരതാണു മാർക്സിസം
മനുഷ്യനാകണം....മനുഷ്യനാകണം
പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും
തുല്ല്യമെന്ന നേരതിന്റെ പേരതാണു മാർക്സിസം

കിഴക്കുനിന്നുമല്ല സൂര്യൻ....തെക്കുനിന്നുമല്ല സൂര്യൻ
ഉള്ളിൽനിന്നുയർന്നു പൊന്തി വന്നുദിയ്ക്കണം
വെളിച്ചമേ...വെളിച്ചമേ...
നിനക്കു ഞങ്ങൾ പേരിടുന്നതാണു മാർക്സിസം
മാർക്സിസം.....മാർക്സിസം....

ചോപ്പുരാശിയിൽ പിറന്ന സൂര്യ തേജസ്സേ..
അസ്തമിയ്ക്കയില്ല എന്നും നിത്യ താരകേ
മനുഷ്യ സ്‌നേഹമേ....മനുഷ്യ സ്‌നേഹമേ....
നിനക്കു ഞങ്ങൾ പേരിടുന്നതാണു മാർക്സിസം
Movie/Album name: Choppu
Artists